newsroom@amcainnews.com

മാളികപ്പുറത്തിന് ശേഷം അതേ ടീമൊരുക്കുന്ന ചിത്രം സുമതി വളവ് തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ ആദ്യ ദിനം മുതല്‍ കീഴടുക്കയാണ്. ആദ്യ ദിനം സുമതി വളവിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ രണ്ടു കോടി അന്‍പത് ലക്ഷത്തില്‍പ്പരമാണ്. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം തുക ചിത്രം ആദ്യ ദിനം നേടി. ആദ്യ ദിനം തന്നെ ഹൗസ്ഫുള്‍ ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം പ്രമുഖ തിയേറ്ററുകളില്‍ ലേറ്റ് നൈറ്റ് ഷോകളും ഹൗസ്ഫുള്‍ ആയി മാറിയിരുന്നു. കുടുംബ പ്രേക്ഷകരുടെ അഭൂതപൂര്‍വമായ തിരക്കാണ് സുമതി വളവിനു ലഭിക്കുന്നത്. രണ്ടാം ദിനവും മികച്ച അഡ്വാന്‍സ് ബുക്കിങ് ലഭിക്കുന്ന സുമതി വളവിന്റെ മിക്ക ഷോകളും ഫാസ്റ്റ് ഫില്ലിങ്ങിലേക്കും ഹൗസ് ഫുള്‍ ഷോകളിലേക്കും കടക്കുകയാണ്. സമീപകാലത്തെ മലയാളം ചിത്ര റിലീസുകളില്‍ ഇത്രയും വലിയ ഓപ്പണിങ് നേടുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് സുമതി വളവ്. ഇരുന്നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകള്‍ ആദ്യ ദിനം ബുക്ക് മൈ ഷോയിലൂടെ മാത്രം 46.14 k ടിക്കറ്റുകള്‍ ആണ് വിറ്റഴിക്കപ്പെട്ടത്. ആദ്യ ദിനം രാവിലെ മുതല്‍ ചിത്രത്തിന് ലഭിച്ച വമ്പന്‍ പ്രതികരണങ്ങളില്‍ മിക്കയിടങ്ങളിലും രാത്രി പതിനൊന്നരക്ക് ശേഷവും അഡിഷണല്‍ ഷോകള്‍ നടന്നപ്പോള്‍ ഏറ്റവും വലിയ കപ്പാസിറ്റിയുള്ള എറണാകുളം കവിതാ തിയേറ്ററും ഹൗസ്ഫുള്‍ ആകുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.മാളികപ്പുറത്തിന് ശേഷം സുമതി വളവിന് തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ നല്‍കുന്ന ഈ വലിയ സ്വീകാര്യതക്ക് സുമതി വളവിന്റെ സംവിധായകന്‍ വിഷ്ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഗീത സംവിധായന്‍ രഞ്ജിന്‍ രാജ് എന്നിവര്‍ നന്ദിയും കടപ്പാടും സിനിമയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ പ്രേക്ഷകരോട്, കുടുംബപ്രേക്ഷകരോട് രേഖപ്പെടുത്തി.

ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവര്‍സീസ് വിതരണാവകാശികള്‍.

ശങ്കര്‍ പി.വി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനര്‍ എം.ആര്‍. രാജാകൃഷ്ണന്‍, ആര്‍ട്ട് അജയ് മങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റര്‍ ബിനു ജി നായര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, സ്റ്റില്‍സ് രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ ശരത് വിനു, വിഎഫ്എക്‌സ് : ഐഡന്റ് വിഎഫ്എക്‌സ് ലാബ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… ഷൈൻ ടോം ചാക്കോയുടെ ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒന്നിച്ച് അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന വിൻസി അലോഷ്യസിന്റെ ആരോപണം: തുറന്നുപറച്ചിൽ അഭിനന്ദനാർഹം; പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന് അമ്മ

മറ്റുള്ള താരങ്ങളുടെ സിനിമകൾ ഞാൻ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാൽ എന്റെ സിനിമ വരുമ്പോൾ ബോളിവുഡ് മൗനം പാലിക്കുന്നു; അവർ ചിന്തിക്കുന്നത് എനിക്ക് പിന്തുണ ആവശ്യമില്ല എന്നായിരിക്കുമെന്ന് സൽമാൻ ഖാൻ

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു ജാതി ജാതകം ഒടിടിയിലേക്ക്; സ്ട്രീമിംഗ് മാർച്ച് 14ന് ആരംഭിക്കും

ഓസ്കർ ജേതാവ് ജീൻ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയിൽ

‘മച്ചാൻറെ മാലാഖ’ നാളെ എത്തും; അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

you might also like

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

Top picks for you
Top picks for you