newsroom@amcainnews.com

മാശ കലർന്ന അടിക്കുറിപ്പുകൾക്കൊപ്പം ഈയിടെയായി അൽപം ഗൗരവമേറിയ വിഷയങ്ങളും മീനാക്ഷി അനൂപ് പങ്കുവയ്ക്കാറുണ്ട്. തുല്യത എന്ന ഏറെ സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തെക്കുറിച്ചുള്ള താരത്തിന്റെ പുതിയ കുറിപ്പ് ആണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. മറ്റൊരു പോസ്റ്റിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ കുറിപ്പ്. നീതിയേയും ന്യായത്തേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ആണ് മീനാക്ഷി പങ്കുവയ്ക്കുന്നത്. ജീവിതം കൂടുതൽ പ്രശ്‌നരഹിതമായിരിക്കാൻ വേണ്ടിയാണ് നീതിയും ന്യായവും കൊണ്ടുവന്നതെന്നാണ് മീനാക്ഷി പറയുന്നത്.

‘‘നീതിയും ന്യായവും എങ്ങനെ കാണുന്നു… (മുൻപത്തെ ഒരു കമന്റിലെ ചോദ്യമാണ്) വിഷയം വളരെ വിശദീകരിക്കേണ്ട ഒന്നാണ് എനിക്കറിയുന്നത് ചെറുതായി ഒന്ന് വിശദീകരിക്കാൻ ശ്രമിക്കാം. മനുഷ്യൻ അവന്റെ ജീവിതം കൂടുതൽ പ്രശ്നരഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാർ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവിൽ ശക്തന്മാരായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക അഥവാ ശക്തനായിരുന്നപ്പോൾ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോൾ അല്ലെങ്കിൽ തന്നേക്കാൾ ശക്തനായി മറ്റൊരുവൻ വന്ന് കീഴ്പ്പെടുത്തി തന്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധി.

മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു.. ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം… ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്നു പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല… പുരുഷന്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി.

മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തന്റെ വീൽചെയറിൽ ഒരു സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ വീൽചെയറിൽ എടിഎമ്മിലോ …മാളുകളിലോ…കോളജിലോ.. ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം.. നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാർഥത്തിൽ ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം..

ഒരു നാട്ടിൽ ഉള്ള സൗകര്യങ്ങൾ ആ നാട്ടിലുള്ളവരേയും അഭിമാനാർഹരാക്കും: ഉദാ.. നമ്മുടെ നാട്ടിലെത്തുന്ന അമേരിക്കൻ ടൂറിസ്റ്റുകളേയും മറ്റും കാണുമ്പോൾ അവരെന്തോ ഉയർന്ന നിലയിലാണ് എന്ന ഫീൽ അവർക്കും നമുക്കും …ഏതാണ്ടിതേ ഫീൽ മറ്റു സ്റ്റേറ്റുകളിൽ നാം പോകുമ്പോൾ നമുക്കും തോന്നാറുണ്ട് എന്നതാണ് സത്യം. ഇത് ശരിയാണോ എന്നത് മറ്റൊരു കാര്യം… ചുരുക്കത്തിൽ നമ്മൾ മാത്രമല്ല ജീവിക്കേണ്ടത് അപ്പുറത്തിരിക്കുന്ന ആളും നമ്മെപ്പോലെ പ്രധാനമാണ് അഥവാ തുല്യരാണ്, നമ്മൾ ശല്യമാവരുത് എന്ന നീതിയും ന്യായവും സ്വയം തോന്നിയാൽ ജീവിതം സുന്ദരം.. അതിനു വേണ്ടുന്നതായ ആധുനിക പൗരബോധത്തിനു വേണ്ട വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കിയാൽ മതിയാവും … മിക്ക വികസിത പ്രത്യേകിച്ച് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഈ നിലയിലാണ് എന്നു കാണാം… എന്തു കൊണ്ടും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്ക് തുല്യമാവാൻ സകല സാധ്യതക്കളും നിലനിൽക്കുന്ന നാടു തന്നെയാണ് കേരളം, മനസ്സ് വച്ചാൽ..’’–മീനാക്ഷിയുടെ വാക്കുകൾ.

മീനാക്ഷിയുടെ എഴുത്തിനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. എങ്ങനെയാണ് ഇത്തരം അറിവുകൾ നേടുന്നതെന്ന ചോദ്യത്തിന് മീനാക്ഷിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘‘വൈശാഖൻ തമ്പിയേയും;. മൈത്രേയനേയും ഒക്കെ കേൾക്കാറുണ്ട്… ഒരു ഫോൺ കോൾ ദൂരത്ത് ആത്മവിശ്വാസമായി അവരുണ്ടെനിക്ക്..’’

മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ അമ്പരപ്പിക്കുന്ന ട്രെയിലർ പുറത്ത്, സെപ്റ്റംബർ 25ന് വേൾഡ് വൈഡ് റിലീസിന്

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ചിത്രം ഓഗസ്റ്റ് 28 റിലീസ്

വാട്ട് ആൻ ഐഡിയ സർജീ… വിളിക്കാത്ത കല്ല്യാണത്തിൽ പങ്കെടുക്കാം, വധൂവരന്മാർക്ക് ചെലവിനുള്ള തുകയും കിട്ടും, ടിക്കറ്റ് വച്ച് പങ്കെടുക്കാവുന്ന വിവാഹങ്ങൾ

നിവിന്‍ പോളി – നയന്‍ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ ടീസര്‍ നാളെ

സാഹസം സിനിമക്കൊപ്പം വീണ്ടും തരംഗമായി ‘ഒരു മുത്തം തേടി’ എന്ന ഗാനം.

കില്‍’ താരം പാര്‍ത്ഥ് തീവാരി മലയാളത്തിലേക്ക്; ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ‘കാട്ടാള’നില്‍ ഞെട്ടിക്കാന്‍ താരം

you might also like

ജീവനക്കാരുടെ കുറവു മൂലം എഡ്മൻ്റണിലെ ആരോഗ്യമേഖലയിൽ പ്രതിസന്ധി; വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തത് ജനങ്ങളിൽ വലിയ സമ്മർദം ഉണ്ടാക്കുന്നു

യുഎസ് ഷട്ട്ഡൗൺ: വിമാന സർവീസുകൾ വൈകുന്നു

ആൽബർട്ടയിൽ അധ്യാപക സമരം അവസാനിച്ചു: വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്

മെലിസ ചുഴലിക്കാറ്റ്: കരീബിയൻ രാജ്യങ്ങൾക്ക് സഹായവുമായി കാനഡ

സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താനി താലിബാന്റെ ആക്രമണം; പാക് ആർമി ക്യാപ്റ്റനടക്കം ഏഴു സൈനികർ കൊല്ലപ്പെട്ടു

ടൊറോൻ്റോയിലെ ലീസൈഡിൽ വൈൽഡ് ലൈഫ് ബൈലോ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു; പരിസരവാസികളുടെ ജീവിതം ദുരിതപൂർണ്ണം

അഫ്ഗാന്‍-പാക് സമാധാന ചര്‍ച്ച പരാജയം; മേഖല വീണ്ടും അശാന്തിയിലേക്ക്

7500 അഭയാർത്ഥികൾക്ക് അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നല്കി യുഎസ് സർക്കാർ; ഭൂരിഭാഗവും വെളുത്ത ദക്ഷിണാഫ്രിക്കക്കാർ

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

അദ്ദേഹം ചെയ്തത് ഒരു കുറ്റം പോലുമല്ല! കനേഡിയൻ അതിസമ്പന്നൻ ചാങ്പെങ് ഷാവോയ്ക്ക് മാപ്പ് നല്കി ഡോണൾഡ് ട്രംപ്

കാനഡയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കുറ്റകൃത്യങ്ങളിൽ 25 ശതമാനത്തിലേറെയും കൊക്കെയ്നുമായി ബന്ധപ്പെട്ടത്

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

Top picks for you
Top picks for you