newsroom@amcainnews.com

കെബെക്കിൽ ഹാലോവീൻ ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നും: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

കെബെക്കിൽ ഹാലോവീൻ ആഘോഷവുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത ചോക്ലേറ്റുകളിൽ സൂചികളും ലോഹപ്പിന്നുകളും കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സെൻ്റർ-ഡു-കെബെക്ക് (Centre-du-Québec) മേഖലയിലെ ഡ്രമ്മണ്ട്‌വില്ലയിലും, ഷോഡിയർ-അപ്പലാച്ചെസ് (Chaudière-Appalaches) മേഖലയിലെ സെൻ്റ്-മാർസെലിലുമാണ് സംഭവം. രണ്ടു പരാതികൾ ലഭിച്ചതായി പ്രവിശ്യാ പൊലീസ് സേനയായ ‘സ്യൂറെറ്റെ ഡു കെബെക്ക്’ അറിയിച്ചു.

ആദ്യ സംഭവത്തിൽ ഒരു ചോക്ലേറ്റ് കഷണത്തിനുള്ളിൽ സൂചിയും, രണ്ടാമത്തെ സംഭവത്തിൽ മറ്റൊരു ചോക്ലേറ്റ് കഷണത്തിനുള്ളിൽ ലോഹപ്പിന്നും കണ്ടെത്തുകയായിരുന്നു. ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. സമാനമായ സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കുട്ടികൾക്ക് ലഭിച്ച ചോക്ലേറ്റുകളും മിഠായികളും മാതാപിതാക്കൾ പരിശോധിക്കണമെന്നും, നേരത്തെ തുറന്നതായി തോന്നുന്ന മിഠായികളോ ചോക്ലേറ്റുകളോ കണ്ടെത്തിയാൽ അവ ഉപേക്ഷിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

You might also like

ബി.സി. എൻ.ഡി.പിയെ നയിക്കാൻ ജെന്നിഫർ വൈറ്റ്‌സൈഡ്

European shares dip as HSBC results weigh on banks ahead of Big Tech earnings

ബിഗ് ടെക് സാമ്പത്തിക ഫലങ്ങൾ വരാനിരിക്കെ എച്ച്.എസ്.ബി.സിയുടെ മങ്ങൽ ബാങ്കുകളെ ബാധിച്ചു; യൂറോപ്യൻ ഓഹരി വിപണിയിൽ ഇടിവ്

Sicko Alexander brothers — who raped women while pursuing jetset lifestyle — to learn their fate in NYC court

ആഡംബര ജീവിതത്തിനിടയിൽ സ്ത്രീകളെ പീഡനത്തിനിരയാക്കിയ ക്രൂരന്മാരായ അലക്സാണ്ടർ സഹോദരന്മാരുടെ ശിക്ഷാവിധി ഇന്ന് എന്.വൈ.സി (NYC) കോടതി പ്രഖ്യാപിക്കും

വൻകൂവറിൽ ബാങ്ക് കൊള്ളയടി: ആൽബർട്ട സ്വദേശി അറസ്റ്റിൽ

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: അലാസ്‌ക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തടയാനുള്ള നീക്കം തള്ളി കോടതി

തിരഞ്ഞെടുപ്പ് തോൽവി: ബൊള്‍സൊനാരോ കുടുംബം ബ്രസീലിൽ നിന്നും യുഎസിലേക്ക് മുങ്ങി

Top Picks for You
Top Picks for You