newsroom@amcainnews.com

യുഎസില്‍ നിരവധി ഉപയോക്താക്കള്‍ക്ക് യൂട്യൂബ് സേവനം തടസപ്പെട്ടു. വീഡിയോകള്‍ പ്ലേ ചെയ്യാനാകാത്തതും വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ പ്രതിസന്ധികള്‍ നേരിടുന്നത് ഉള്‍പ്പെടെയുള്ള പരാതികളാണ് ഉയര്‍ന്നത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രതികരണവുമായി യൂട്യൂബ് രംഗത്തെത്തി.

സേവനങ്ങളിലെ തടസങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടര്‍ പ്ലാറ്റ്ഫോമില്‍ ബുധനാഴ്ച രാവിലെ മുതല്‍ 24,000ത്തിലേറെ പരാതികള്‍ രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. യൂട്യൂബ് ഉപയോഗിക്കുന്നതിനിടെ നേരിട്ട ബുദ്ധിമുട്ടുകള്‍ നിരവധി ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളിലൂടെയും പങ്കുവച്ചു. എന്നാല്‍ സേവനം തടസപ്പെടാനുള്ള കൃത്യമായ കാരണം സംബന്ധിച്ച് കമ്പനി വിശദീകരണം നല്‍കിയിട്ടില്ല.വീഡിയോകള്‍ ലഭ്യമല്ലെന്ന സന്ദേശം പ്രത്യക്ഷപ്പെടുക, തുടര്‍ച്ചയായ ബഫറിങ്ങില്‍ വീഡിയോകള്‍ കുടുങ്ങുക, സ്‌ക്രീന്‍ കറുത്തനിറത്തില്‍ തുടരുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉപയോക്താക്കള്‍ നേരിട്ടത്. യൂട്യൂബിന്‍റെ ഡെസ്‌ക്ടോപ്പ് വെബ്‌സൈറ്റിനെയും മൊബൈല്‍ ആപ്പുകളെയും തടസ്സം ബാധിച്ചതായാണ് വിവരം. അതേസമയം, എല്ലാ പ്രദേശങ്ങളിലെയും ഉപയോക്താക്കളെ ഒരുപോലെ പ്രശ്‌നം ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യൂട്യൂബിന് പുറമെ യൂട്യൂബ് മ്യൂസിക്, ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിലും ചിലര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗൂഗിളിന്‍റെ ഔദ്യോഗിക വര്‍ക്ക്സ്പേസ് സ്റ്റാറ്റസ് ഡാഷ്ബോര്‍ഡില്‍ സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നാണ് കാണിച്ചിരുന്നത്. വിവിധ സേവനങ്ങളിലുണ്ടായ പരാതികള്‍ക്ക് പിന്നില്‍ ഒരേ കാരണമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് യൂട്യൂബ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സേവനം പൂര്‍ണതോതില്‍ സാധാരണ നിലയിലാകുന്ന സമയത്തെക്കുറിച്ചോ തടസ്സത്തിന്‍റെ സാങ്കേതിക കാരണത്തെക്കുറിച്ചോ കമ്പനി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Barcode scanning is now history: Just drop the clothes in the box and the bill is ready in a second

ബാർകോഡ് സ്കാനിംഗ് ഇനി പഴങ്കഥ: വസ്ത്രങ്ങൾ ബോക്സിലിട്ടാൽ ഒരു സെക്കൻഡിൽ ബില്ല് റെഡി!

AI slipping out of control: Is artificial intelligence, which forms groups and surpasses humans, a disaster of the future?

കൈവിട്ടുപോകുന്ന എഐ: മനുഷ്യനെ മറികടന്ന് സംഘം ചേരുന്ന കൃത്രിമബുദ്ധി വരുംകാല ദുരന്തമോ?

Refrigerators rendered non-functional in digital attack; massive food spoilage in Europe

ഡിജിറ്റൽ ആക്രമണത്തിൽ ഫ്രിഡ്ജ്കൾ പ്രവർത്തിരഹിതമായി; യൂറോപ്പിൽ വൻതോതിൽ ഭക്ഷണം നശിച്ചു

US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

you might also like
Ramaswamy pulls controversial ad featuring opponent Acton's estranged mother

എതിരാളിയായ ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തിയുള്ള വിവാദ പരസ്യം പിൻവലിച്ച് രാമസ്വാമി

അലബാമയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

കാനഡയിൽ ലൈംഗികരോഗങ്ങൾ പടരുന്നു: നവജാതശിശുക്കളിലും അണുബാധ

Prominent labor leader and civil rights icon Dolores Huerta dies at 96

പ്രമുഖ തൊഴിലാളി നേതാവും പൗരാവകാശ പോരാളിയുമായ ഡൊളോറസ് ഹുവെർട്ട (96) അന്തരിച്ചു

Knicks rout Pistons in defensive gem for long-awaited first win of season

വർഷത്തിൽ ആദ്യ ജയം സ്വന്തമാക്കി നിക്സ്; ഡിഫൻസീവ് മികവിൽ പിസ്റ്റൺസിനെ തകർത്തു

ഇന്ന് മുതല്‍ യു എസില്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

Asian Para Games gold medallist Neeraj Yadav allegedly dies by suicide

ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് നീരജ് യാദവ് ആത്മഹത്യ ചെയ്തു

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

ഇല്ലിനോയിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷകൾ ജനുവരി 15 വരെ

യൂറോപ്പിൽ ഫ്രീസർ സൈബർ ആക്രമണം: മുന്നറിയിപ്പ് നൽകി കാനഡ

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതല്‍ കൊളംബോയില്‍

Victim of violent Bridle Path home invasion speaks out, says family is 'traumatized'

ടൊറന്റോയിലെ ബ്രൈഡൽ പാത്തിൽ ക്രൂരമായ ഭവനക്രമണം: കുടുംബം തീരാഭീതിയിലെന്ന് ഗൃഹനാഥൻ

Top picks for you
Top picks for you