newsroom@amcainnews.com

വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ വൻ ബസ് അപകടം: 20 പേർക്ക് പരുക്കേറ്റു

വൻകൂവർ : വടക്കൻ ബ്രിട്ടിഷ് കൊളംബിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ 9:10-ഓടെ മക്കൻസിക്ക് സമീപം ഹൈവേ 39-ലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിൽ നിന്നും തെന്നി മാറി മറിയുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതോളം പേർക്ക് പരുക്കേറ്റതായും ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന്, പ്രദേശത്തെ രണ്ട് ആശുപത്രികളിൽ ‘കോഡ് ഓറഞ്ച്’ (Code Orange) പ്രഖ്യാപിച്ചു.

മക്കൻസിയിലും പ്രിൻസ് ജോർജിലും പ്രവർത്തിക്കുന്ന ‘ഐ.ആർ.ഇ.എൻ’ (IREN) എന്ന ബഹുരാഷ്ട്ര ഡാറ്റാ സെന്‍റർ കമ്പനി ജീവനക്കാർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഡ്രൈവറടക്കം ഏകദേശം 20 യാത്രക്കാരുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

You might also like

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം: ഡെമോക്രാറ്റുകൾ മുന്നേറുന്നു

ഡബ്ല്യുഎംസി ഗ്ലോബല്‍ വിമന്‍സ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതല്‍ കൊളംബോയില്‍

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

Former Bangladesh Air Force Officer Tahsif Saurie Denies 'RAW' Agent Allegations; Pre-death Podcast Gains Attention

‘റോ’ ഏജന്റ് ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ തഹ്സിഫ് സൗരി; മരണത്തിന് മുൻപുള്ള പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു

Top Picks for You
Top Picks for You