newsroom@amcainnews.com

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം: ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം. ഗവർണർ തിരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിടുകയാണ്. ഒഹായോയിൽ ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി തോറ്റു. ഡോണൾഡ് ട്രംപിന്‍റെ പിന്തുണയോടെ മത്സരിച്ച വിവേക് രാമസ്വാമി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്ടനോടാണ് പരാജയപ്പെട്ടത്.

സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ മുന്നിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡെമോക്രാറ്റുകൾ 53 സീറ്റുകളിൽ ലീ‍‍ഡ് ചെയ്യുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥികൾ 44 ഇടത്തും മുന്നിലാണ്. ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 155 സീറ്റുകളിലാണ് ഡെമോക്രാറ്റുകൾ മുന്നേറുന്നത്. 101 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജോർജിയ, നോർത്ത് കാരൊലൈന, ന്യൂ ഹാംഷെപ്യർ എന്നീ സെനറ്റ് മത്സരങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചു. കൂടാതെ കാൻസസ്, ടെക്സസ്, ഒഹായോ, മിഷിഗൺ തുടങ്ങിയ സെനറ്റ് പോരാട്ടങ്ങളിലും ഡെമോക്രാറ്റുകൾ കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ട്.

ഇറാനെതിരായ യുഎസ് യുദ്ധം, ജീവിതച്ചെലവ്, തീരുവകൾ, ഇന്ധനവില വർധന തുടങ്ങിയവ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി വിവിധ സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ട്രംപിനുള്ള ജനസമ്മതി കുറഞ്ഞതും റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായി.

You might also like
Ramaswamy pulls controversial ad featuring opponent Acton's estranged mother

എതിരാളിയായ ആക്ടന്റെ അമ്മയെ ഉൾപ്പെടുത്തിയുള്ള വിവാദ പരസ്യം പിൻവലിച്ച് രാമസ്വാമി

കാനഡ-അമേരിക്ക വ്യാപാര കരാര്‍: ട്രംപുമായി ചർച്ച നടത്തി മാർക്ക് കാർണി

Former Bangladesh Air Force Officer Tahsif Saurie Denies 'RAW' Agent Allegations; Pre-death Podcast Gains Attention

‘റോ’ ഏജന്റ് ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ തഹ്സിഫ് സൗരി; മരണത്തിന് മുൻപുള്ള പോഡ്കാസ്റ്റ് ശ്രദ്ധേയമാകുന്നു

മിഷിഗണ്‍ സെനറ്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ഹേലി സ്റ്റീവന്‍സ്

Joly says Canada must 'send a message' over broken Stelco deal, won't rule out forced divestment

സ്റ്റെൽകോ (Stelco) കരാർ ലംഘനം: കാനഡ ശക്തമായ സന്ദേശം നൽകണമെന്ന് ജോളി; നിർബന്ധിത ആസ്തി വിൽപന സാധ്യത തള്ളിക്കളയാതെ ഗവൺമെന്റ്

ഡേവിഡ് എബിയുടെ പിൻഗാമിയെ കണ്ടെത്താൻ ബിസി എൻഡിപി കോക്കസ് ഇന്ന്

Top Picks for You
Top Picks for You