newsroom@amcainnews.com

ട്രേഡ് തൊഴിലാളികള്‍ക്ക് 5,000 ഡോളര്‍ ബോണസ്: ‘ടീം കാനഡ സ്ട്രോങ്’ അപേക്ഷകൾ 16 മുതൽ

രാജ്യത്തെ സ്കിൽഡ് ട്രേഡ്സ് മേഖലയിലെ തൊഴിലാളികൾക്കും അപ്രൻ്റീസുകൾക്കുമായുള്ള 5000 ഡോളർ റെഡ് സീൽ കോംപ്ലിഷൻ ബോണസിന് നവംബർ 16 മുതൽ അപേക്ഷിക്കാം. രാജ്യത്തെ നിർമ്മാണം, ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധ പദ്ധതികൾ എന്നിവയിലുള്ള കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി അവതരിപ്പിച്ച ‘ടീം കാനഡ സ്ട്രോങ്’ സംരംഭത്തിന്‍റെ ഭാഗമാണ് ഈ പദ്ധതി.

അപേക്ഷകർ കനേഡിയൻ പൗരന്മാരോ പെർമനൻ്റ് റെസിഡൻ്റുമാരോ, പ്രൊട്ടക്റ്റഡ് പേഴ്സൺസോ ആയിരിക്കണം. കൂടാതെ, നിലവിൽ ഹൈസ്കൂൾ വിദ്യാർത്ഥികളല്ലാത്തവരും അംഗീകൃത റെഡ് സീൽ ട്രേഡിൽ അപ്രൻ്റീസ്ഷിപ്പ് പൂർത്തിയാക്കി 2025 ഏപ്രിൽ 1-നോ അതിനു ശേഷമോ ജേർണിപേഴ്സൺ സർട്ടിഫിക്കേഷൻ നേടിയവരുമായിരിക്കണം. അപ്രൻ്റീസ്ഷിപ്പ് പൂർത്തിയാക്കാതെ പരീക്ഷ എഴുതി മാത്രം യോഗ്യത നേടിയവർക്കും (Challenge pathway), താൽക്കാലിക വീസയിലുള്ളവർക്കും യോഗ്യതയുണ്ടായിരിക്കില്ല. ഒരാൾ ഒന്നിലധികം റെഡ് സീൽ ട്രേഡുകളിൽ യോഗ്യത നേടിയാൽ പരമാവധി 50,000 ഡോളർ വരെ ബോണസായി ലഭിക്കുമെന്ന് എംപ്ലോയ്മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ് കാനഡ അറിയിച്ചു.

2025 ഏപ്രിൽ 1 നും 2026 നവംബർ 15 നും ഇടയിൽ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് 2027 മെയ് 31 വരെ അപേക്ഷിക്കാം. എന്നാൽ 2026 നവംബർ 16-ന് ശേഷമാണ് സർട്ടിഫിക്കേഷൻ നേടുന്നതെങ്കിൽ യോഗ്യത നേടിയ തീയതി മുതൽ 12 മാസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ പ്രക്രിയ ആരംഭിച്ചാൽ 28 ദിവസത്തിനുള്ളിൽ സോഷ്യൽ ഇൻഷുറൻസ് നമ്പർ, അപ്രൻ്റീസ് ഐഡി, സർട്ടിഫിക്കറ്റ് വിവരങ്ങൾ, ഡയറക്ട് ഡിപ്പോസിറ്റിനായുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സമർപ്പിക്കണം.

You might also like
Nedumbassery car accident: Lower courts deny bail; accused move High Court seeking anticipatory bail

നെടുമ്പാശ്ശേരി കാറപകടം: കീഴ്‌ക്കോടതികൾ കൈവിട്ടു; മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയിലേക്ക്

PAL Airlines flight loses wheel in Wabush after landing

ലാബ്രാഡോറിലെ വാബുഷിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പാൽ എയർലൈൻസ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു

Ontario to provide fiscal update as tariff fight bites into budget

താരിഫ് തർക്കം ബജറ്റിനെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഒന്റാറിയോ സാമ്പത്തിക അവലോകനം നടത്തും

Tedjo beat 2 incumbents in Mississauga's mayoral race. Here are his plans for the city

മിസിസാഗ തിരഞ്ഞെടുപ്പിൽ രണ്ട് പ്രമുഖരെ തോൽപ്പിച്ച് ടെഡ്ജോ; നഗരത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

More provinces ending time changes; will sleep and health be upended?

ക്ലോക്ക് മാറ്റുന്നത് നിർത്താൻ കൂടുതൽ പ്രവിശ്യകൾ; ഉറക്കവും ആരോഗ്യവും തകിടം മറിയുമോ?

DoorDash buys Instacart for $17B in massive food delivery merger

വൻകിട ഭക്ഷ്യവിതരണ ലയനം: ഇൻസ്റ്റാകാർട്ടിനെ 17 ബില്യൺ ഡോളറിന് സ്വന്തമാക്കി ഡോർഡാഷ്

Top Picks for You
Top Picks for You