newsroom@amcainnews.com

മെഗാ സംഗീതവിരുന്നുമായി റിമിയും സംഘവും ഒക്ടോബർ 10-ന് ടൊറൻ്റോയിൽ

കനേഡിയൻ മലയാളികൾക്ക് ആവേശമായി പ്രസിദ്ധ ഗായിക റിമി ടോമി ഒൻ്റാരിയോയിൽ എത്തുന്നു. പ്രമുഖ ഇവൻ്റ് കമ്പനിയായ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ 2026 ഒക്ടോബർ 10 ശനിയാഴ്ച ടൊറൻ്റോയിലെ കാനഡ ഇവൻ്റ് സെന്‍ററിൽ അരങ്ങേറും. ബ്രിട്ടിഷ് കൊളംബിയയിലെ വൻകൂവർ, ആൽബർട്ടയിലെ കാൽഗറി, ലണ്ടൻ ഒൻ്റാരിയോ എന്നിവിടങ്ങളിൽ മറക്കാനാകാത്ത സംഗീത രാവൊരുക്കിയ ശേഷമാണ് റിമിയും സംഘവും ടൊറൻ്റോയിലെത്തുന്നത്.

ഒക്ടോബർ 9 വൈകിട്ട് ഏഴരയ്ക്ക് ഹാമിൽട്ടൺ സെൻ്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്‍റെ ധനശേഖരണാർത്ഥം മകിന്‍റയർ പെർഫോമിങ് ആർട്സ് സെന്‍ററിലും റിമിയും സംഘവും പാട്ടിന്‍റെ രാവ് ഒരുക്കും. തുടർന്ന് റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ 2026 ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലും അരങ്ങേറും. ഒക്ടോബർ 11 ഞായറാഴ്ചയാണ് ന്യൂഫിൻലൻഡിലെ ആദ്യ മലയാളി ഷോയായി റിമിയും സംഘവും എത്തുന്നത്. ന്യൂഫിൻലൻഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മലയാളി സംഗീത-വിനോദ പരിപാടി നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

You might also like
Donald Trump's new financial assistance announcement

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Terrifying Moments in the Cockpit: Captain Macher's Revelations to Netanyahu

കോക്പിറ്റിലെ ഭീതിദമായ നിമിഷങ്ങൾ: ക്യാപ്റ്റൻ മച്ചർ നെതന്യാഹുവോട് വെളിപ്പെടുത്തിയ കാര്യങ്ങൾ

Nobel Prize in Chemistry 2026: What this year’s winners have done, why it matters

2026-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം: ഈ വർഷത്തെ വിജയികളുടെ നേട്ടവും അതിന്റെ പ്രാധാന്യവും

USTR Greer says US "holding fast" on trade stance with Canada

കാനഡയുമായുള്ള വ്യാപാര നിലപാടിൽ യുഎസ് “ഉറച്ചുനിൽക്കുന്നു” എന്ന് ട്രേഡ് റെപ്രസെന്റേറ്റീവ് ഗ്രീർ

Minister Solomon to respond to tariff pressures for businesses and organizations in the Greater Toronto Area

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബിസിനസുകൾക്കും സംഘടനകൾക്കുമുള്ള താരിഫ് പ്രതിസന്ധിയിൽ മന്ത്രി ഇവാൻ സോലമാൻ പ്രഖ്യാപനം നടത്തും

Top Picks for You
Top Picks for You