ഒന്റാറിയോ: കാനേഡിയൻ മലയാളികൾ ഒരുക്കുന്ന ഫീച്ചർ ഫിലിം നൗക ജൂൺ 14ന് പ്രദർശനത്തിന്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ നൗക സംവിധാനം ചെയ്തിരിക്കുന്നത് ജോമോൻ പി രാജനാണ്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ സൗത്ത് ലണ്ടനിൽ 983 വെല്ലിംഗ്ടൺ റോഡ്, ലാൻഡ്മാർക്ക് സിനിമാസ് – N6E 3A9ൽ രാവിലെ 10നാണ് പ്രദർശനം. സിനിമാ താരങ്ങളായ ആന്റണി പെപ്പെയും പ്രശാന്ത് അലക്സാണ്ടറും ഓൺലൈനിലൂടെ ചിത്രം ലോഞ്ച് ചെയ്യും.
ജോമോൻ പി രാജനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോമോൻ പി രാജനും ജോജോ ജോസഫും ചേർന്നാണ് നിർമാണം. ജോജോ ജോസഫാണ് ക്യാമറയും എഡിറ്റിംഗും ചെയ്തിരിക്കുന്നത്. സംഗീതം – രാഹുൽ രാജ, സൗണ്ട് ഡിസൈൻ & മിക്സിങ് ആഷിഫ് അലി, ഡിഐ & കളറിംഗ് അഗസ്റ്റിൻ ജയിംസ് ജോസഫ്. ജെപിആർ പ്രൊഡക്ഷൻസും ജോ സ്ടുഡിയോയും അവതരിപ്പിക്കുന്ന ചിത്രം കേരളത്തിലും കാനഡയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 56 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഫീച്ചർ ഫിലിം കാറ്റഗറിയിൽ പെടുന്നതാണ്.