newsroom@amcainnews.com

ഇന്ത്യ-കാനഡ ബന്ധം: മികച്ച പുരോഗതിയെന്ന് മാര്‍ക്ക് കാര്‍ണി

വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളില്‍ മികച്ച പുരോഗതി കൈവരിച്ചതായി കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയില്ലെങ്കിലും, മന്ത്രിതല ചര്‍ച്ചകള്‍ നടന്നെന്നും ഈ നീക്കങ്ങളില്‍ പുരോഗതിയുണ്ടെന്നും കാര്‍ണി വ്യക്തമാക്കി. ആഭ്യന്തരമായി കരുത്താര്‍ജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണ് കാനഡ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരിഫ് വിരുദ്ധ പരസ്യത്തെതുടര്‍ന്ന് യുഎസുമായുളള വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ ഊര്‍ജിത ശ്രമം.

കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് മറ്റ് പ്രധാന സാമ്പത്തിക ശക്തികളായ രാജ്യങ്ങളുമായി ബന്ധം ദൃഢമാക്കാനുള്ള ശ്രമത്തിലാണ് കാനഡ. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായും സഹകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

You might also like

വംശീയ അധിക്ഷേപം: മോൺട്രിയലിൽ പൊലീസുകാർക്ക് സസ്പെൻഷൻ

ഐ.സി.ഇ (ICE) റെയ്ഡുകൾക്ക് ഒരു വർഷത്തിന് ശേഷം ലോസ് ആഞ്ചലസ് നേരിടുന്ന ആഘാതങ്ങൾ: ‘അറസ്റ്റുകൾ ഒരിക്കലും അവസാനിച്ചിട്ടില്ല’

കാല്ഗറിയുടെ നഗരാസൂത്രണ രേഖ വീണ്ടും നീട്ടിവെക്കും; പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ചില കൗൺസിലർമാർ

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

മിസിസിപ്പിയിൽ മോഷണശ്രമത്തിന് പിന്നാലെ പോലീസ് വെടിവെപ്പ്: കുട്ടി കൊല്ലപ്പെട്ടു

Top Picks for You
Top Picks for You