newsroom@amcainnews.com

അദ്ദേഹം ചെയ്തത് ഒരു കുറ്റം പോലുമല്ല! കനേഡിയൻ അതിസമ്പന്നൻ ചാങ്പെങ് ഷാവോയ്ക്ക് മാപ്പ് നല്കി ഡോണൾഡ് ട്രംപ്

കാനഡയിലെ അതിസമ്പന്നരിൽ ഒരാളായ ചാങ്പെങ് ഷാവോയ്ക്ക് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മാപ്പ് നൽകി. ലോകത്തിലെ പ്രമുഖ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബിനാൻസിൻ്റെ മുൻ സി.ഇ.ഒയും സഹസ്ഥാപകനുമാണ് CZ എന്നറിയപ്പെടുന്ന ഷാവോ. ഏകദേശം 6,100 കോടി കനേഡിയൻ ഡോളർ ആസ്തിയുള്ള ഇദ്ദേഹമാണ് കാനഡയിലെ ഏറ്റവും സമ്പന്നനായ വ്യക്തി.

ബിനാൻസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഷാവോ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 100 മില്യൺ യു.എസ്. ഡോളർ പിഴയടച്ചതിന് പുറമെ 2024-ൽ അദ്ദേഹം കാലിഫോർണിയയിലെ ജയിലിൽ നാല് മാസം തടവിൽ കഴിയുകയും ചെയ്തു. ബിനാൻസ് കമ്പനി യു.എസ്. അധികാരികൾക്ക് 4.3 ബില്യൺ ഡോളറും പിഴയായി നൽകിയിരുന്നു. ഷാവോയ്ക്ക് മാപ്പ് നല്കിയ ട്രംപ് “അദ്ദേഹം ചെയ്തത് ഒരു കുറ്റം പോലുമല്ല” എന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന് ട്രംപിന് നന്ദി അറിയിച്ചുകൊണ്ട് ഷാവോ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടു.

അമേരിക്കയിലെ ക്രിപ്‌റ്റോ വളർച്ചയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ട്രംപ് തൻ്റെ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചാണ് മാപ്പ് നൽകിയതെന്നും, ഈ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും വൈറ്റ്‌ഹൗസ് വ്യക്തമാക്കി. ക്രിപ്‌റ്റോ വ്യവസായത്തോട് ബൈഡൻ ഭരണകൂടം വിരോധത്തോടെയാണ് പെരുമാറിയതെന്നും പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്, വിമർശിച്ചു. എന്നാൽ സെനറ്റർ എലിസബത്ത് വാറൻ ഈ മാപ്പ് നല്കിയ നടപടിയെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഷാവോ ട്രംപിൻ്റെ ക്രിപ്‌റ്റോ സംരംഭങ്ങളെ സഹായിക്കുകയും മാപ്പിനായി ലോബിയിംഗ് നടത്തുകയും ചെയ്തു എന്ന് അവർ ആരോപിച്ചു.

You might also like
Heavy setback for Trump: US Supreme Court blocks postal vote restrictions

ട്രംപിന് കനത്ത തിരിച്ചടി: തപാൽ വോട്ട് നിയന്ത്രണങ്ങൾ യുഎസ് സുപ്രീം കോടതി തടഞ്ഞു

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

Top Picks for You
Top Picks for You