newsroom@amcainnews.com

കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് കൊളംബിയ സ്വദേശി മരിച്ചു

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിസി സ്വദേശി മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ ഈസ്റ്റ് കൂറ്റെനേയിൽ കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 63-കാരനായ ജോ പെൻഡ്രി ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഒക്ടോബർ 2-ന് ഫോർട്ട് സ്റ്റീലിനടുത്ത് കാട്ടിൽ പോയപ്പോഴാണ് വേട്ടക്കാരനായ പെൻഡ്രിക്ക് നേരെ കരടിയുടെയും രണ്ട് കുട്ടിക്കരടികളുടെയും ആക്രമണം ഉണ്ടായത്.

തലയ്ക്കും മുഖത്തും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ കെലോവ്ന ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാക്കുകയും ചെയ്തു. തുടക്കത്തിൽ അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും പിന്നീട് രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട കാരണങ്ങളെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടയിൽ കരടിയെ പെൻഡ്രി വെടിവെക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം അതേ കരടിയെ ചത്തനിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവത്തിന് ശേഷം പെൻഡ്രി സ്വന്തമായി സഹായം തേടുകയും 911-ലും ഒപ്പം മകനെയും വിളിച്ചിരുന്നു.

You might also like
China's visa-free policy boosts travel between Canada and China

ചൈനയുടെ വിസ രഹിത നയം കാനഡയും ചൈനയും തമ്മിലുള്ള യാത്ര വർദ്ധിപ്പിക്കുന്നു

സ്‌പൈഡർമാൻ: ആദ്യ റിവ്യൂ: ടോം ഹോളണ്ടിന്റെ ചിത്രം മാർവലിന്റെ മികച്ചൊരു തിരിച്ചുവരവ്

ടിസാക്ക് വടംവലി മത്സരത്തിൽ കോട്ടയം ബ്രദേഴ്‌സ് കാനഡ ചാമ്പ്യന്‍സ്

Space Debris Preparing to Fall onto the Moon: SpaceX Rocket to Soon Crash into the Moon

ചന്ദ്രനിലേക്ക് പതിക്കാനൊരുങ്ങി ബഹിരാകാശ അവശിഷ്ടം: സ്‌പേസ്എക്‌സ് റോക്കറ്റ് വൈകാതെ ചന്ദ്രനിൽ ഇടിച്ചിറങ്ങും

Glasgow Commonwealth Games Come to a Close: Sports Secretary Adam van Koeverden Pays Tribute to Team Canada

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല: ടീം കാനഡയ്ക്ക് ആദരവുമായി കായിക സെക്രട്ടറി ആദം വാൻ കൂവർഡൻ

Wildfires Spread in Washington State: Over 250,000 Acres Damaged; Evacuations Underway

വാഷിംഗ്‌ടൺ സ്റ്റേറ്റിൽ കാട്ടുതീ പടരുന്നു: രണ്ടര ലക്ഷത്തിലധികം ഏക്കർ വിസ്തൃതിയിൽ നാശനഷ്ടം; ആളുകളെ ഒഴിപ്പിക്കുന്നു

Top Picks for You
Top Picks for You