newsroom@amcainnews.com

കാർബൺ ടാക്സ് കുറയ്ക്കും: ന്യൂബ്രൺസ്‌വിക്ക് സർക്കാർ

ഡിസംബർ 1 മുതൽ കാർബൺ ടാക്സ് വെട്ടിക്കുറയ്ക്കുമെന്ന് ന്യൂബ്രൺസ്‌വിക്ക് സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ പ്രവിശ്യയിൽ ഇന്ധനവില ലിറ്ററിന് 8 സെൻ്റ് വരെ കുറയും. ഉയർന്ന ജീവിതച്ചെലവ് നേരിടുന്ന ജനങ്ങളെ സഹായിക്കുന്നതിനാണ് ‘കാർബൺ അഡ്ജസ്റ്റർ ടാക്സ്’ എടുത്തു കളയുന്നതെന്ന് പ്രീമിയർ സൂസൻ ഹോൾട്ട് അറിയിച്ചു. ഇത് വഴി ഒരു കുടുംബത്തിന് പ്രതിവർഷം 150 മുതൽ 200 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്നും ഹോൾട്ട് പറഞ്ഞു.

2022-ൽ നടപ്പിലാക്കിയ ഈ നികുതി, ഫെഡറൽ ക്ലീൻ ഫ്യുവൽ റെ​ഗുലേഷൻസി​ന്റെ ചെലവ് ഉപയോക്താക്കളിലേക്ക് കൈമാറുന്നതായിരുന്നു. എന്നാൽ, ഉപയോക്താക്കളെ സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ പ്രവിശ്യയുടെ എനർജി റെഗുലേറ്റർ കൈക്കൊള്ളുമെന്ന് പ്രകൃതി വിഭവ മന്ത്രി ജോൺ ഹെറോൺ വ്യക്തമാക്കി. എന്നാൽ ഈ നികുതി നീക്കം ചെയ്യുന്നത് ചെറുകിട വ്യാപാരങ്ങൾക്ക് ഭീഷണിയാണെന്നും ജനങ്ങളെ സഹായിക്കാൻ ഇത് പര്യാപ്തമല്ലെന്നും പ്രതിപക്ഷ നേതാവ് ഗ്ലെൻ സാവോയ് ആരോപിച്ചു.

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Noncitizens accused of illegal US voting challenge Trump's authority to prosecute them

അമേരിക്കയിൽ പൗരന്മാരല്ലാത്തവരുടെ വോട്ടവകാശം: പ്രോസിക്യൂഷൻ അധികാരത്തെ ചോദ്യം ചെയ്ത് പ്രതികൾ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Top Picks for You
Top Picks for You