newsroom@amcainnews.com

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

ജിസ്‌ട്രേഷൻ മാറ്റാത്തതതിനാൽ വിറ്റ കാറിന് പഴയ ഉടമ നല്കേണ്ടി വന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ. ലാങ്‌ലിക്ക് സമീപം താമസിക്കുന്ന വിരമിച്ച ട്രക്ക് ഡ്രൈവറായ 66-കാരനായ ഡാരെൽ നാഷിനാണ് ഇത്രയും പിഴ ഒടുക്കേണ്ടി വന്നത്. തൻ്റെ 2004 മോഡൽ അക്യൂറ എസ്.യു.വി. വിറ്റതിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് നാഷിന് ഇത്രയും തുക അടയ്ക്കേണ്ടി വന്നത്.

വെറും 500 ഡോളറിന് വാഹനം വിറ്റപ്പോൾ ആ ഇടപാട് പൂർത്തിയായെന്നാണ് നാഷ് കരുതിയത്. എന്നാൽ, മൂന്ന് മാസങ്ങൾക്കുശേഷം 1,500 ഡോളറിൻ്റെ ടോവിംഗ്, സ്റ്റോറേജ് ബില്ല് ലഭിച്ചത് നാഷിനെ ഞെട്ടിച്ചു. നിയമപരമായ കൈമാറ്റ ഫോമുകൾ പൂരിപ്പിച്ചതിന് ശേഷമാണ് വാങ്ങിയയാൾ വാഹനം കൊണ്ടുപോയത്. എന്നാൽ, വാഹന കൈമാറ്റ നിയമത്തിലെ പഴുത് കാരണമാണ് ഈ വലിയ സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിയതെന്ന് അദ്ദേഹം പറയുന്നു.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന സമയത്താണ് വാഹനം വിറ്റത്. വിറ്റ് മൂന്ന് മാസം കഴിഞ്ഞപ്പോൾ, 35 കിലോമീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയതായി പോലീസ് നാഷിനെ വിളിച്ചറിയിച്ചു. ആ സമയത്തും ഇൻഷുറൻസില്ലാത്ത വാഹനം നാഷിൻ്റെ പേരിൽത്തന്നെയായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. ഇതേ തുടർന്നാണ് അദ്ദേഹത്തിന് 1500 ഡോളർ നല്കേണ്ടി വന്നത്.

You might also like
More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

She hired the house maid and her family to kill her daughter-in-law

മരുമകളെ കൊലപ്പെടുത്താൻ വീട്ടുജോലിക്കാരിയെയും കുടുംബത്തെയും കൂട്ടുപിടിച്ച് അമ്മായിഅമ്മ

വടക്കുകിഴക്കന്‍ അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; ഡെലവെയറില്‍ വ്യാപക നാശം

Tens of thousands ordered to evacuate in Nevada as fire threatens Reno

റെനോയിൽ തീപിടിത്തം: പതിനായിരക്കണക്കിന് ആളുകളോട് ഒഴിയാൻ നിർദേശം

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Top Picks for You
Top Picks for You