newsroom@amcainnews.com

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: തീവ്രത 6.3

വടക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 6.3 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്). പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 പേര്‍ മരണപ്പെടുകയും 260-ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹിന്ദുക്കുഷ് മേഖലയിലെ മസാർ-ഇ-ഷെരീഫ് നഗരത്തിന് സമീപമുള്ള ഖോം ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് ചികിത്സ, മരുന്ന്, ഭക്ഷണം എന്നിവ എത്തിച്ചു നല്‍കി വരുന്നതായി അഫ്ഗാനിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഭൂചലനത്തെ തുടര്‍ന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (USGS) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായിരുന്നു. അതില്‍ ആയിരത്തോളം പേര്‍ മരണപ്പെടുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.

You might also like

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Top Picks for You
Top Picks for You