newsroom@amcainnews.com

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ

ഗുവാഹട്ടി: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ തകർത്ത് ദക്ഷിണാഫ്രിക്ക ഫൈനലിൽ. 125 റൺസിന്റെ ആധികാരിക ജയത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശം. ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർട്ടിന്റെ (143 പന്തിൽ 169) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക, നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 319 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 42.3 ഓവറിൽ 194 റൺസിലവസാനിച്ചു.

ഏഴോവറിൽ 20 റൺസ് വിട്ടുനൽകി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മറിസാനെ കാപ്പ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയ ബൗളർ. നന്ദിൻ ഡി ക്ലാർക്ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി. നേരത്തേ ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്‌സൽസ്റ്റൺ നാലുവിക്കറ്റുകൾ നേടിയിരുന്നു. സ്‌കോർബോർഡ് അനങ്ങുംമുൻപേ രണ്ട് വിക്കറ്റുകൾ നഷ്ടമായത് ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചു. ഓപ്പണർമാരായ അമി ജോൺസ്, തമി ബോമോണ്ട് എന്നിവരും തുടർന്നെത്തിയ ഹെതർ നൈറ്റും പൂജ്യത്തിന് പുറത്തായി.

ഒരു റണ്ണിന് മൂന്ന് വിക്കറ്റെന്ന നിലയിലായ ഇംഗ്ലണ്ടിനെ പിന്നീട് ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ടും (64) ആലിസ് കാപ്‌സിയും (50) ചേർന്ന് അർധ സെഞ്ചുറികൾ നേടി നാണക്കേടിൽനിന്ന് രക്ഷപ്പെടുത്തി. ഇരുവരും പുറത്തായതോടെ ടീമിന്റെ പ്രതീക്ഷകൾ പൂർണമായി അസ്തമിച്ചു. നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിലെ ജേതാക്കളെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ നേരിടേണ്ടിവരിക.

You might also like
From the Village Seen in Movies to the Tourism Map: The Survival Story of Puthenvelikkara

മലയാളസിനിമയിലെ ഗ്രാമത്തിൽ നിന്ന് ടൂറിസം ഭൂപടത്തിലേക്ക്: പുത്തൻവേലിക്കരയുടെ അതിജീവന ഗാഥ

ബിസ്‌കെയ്ന്‍ ഉള്‍ക്കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

തെക്കൻ ഒൻ്റാരിയോയിൽ വാഹനാപകടം: നാലുപേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കാനഡ-യുഎസ് വ്യാപാര ചർച്ച സജീവം: മാർക്ക് കാർണി

Malayali Woman Power Makes Waves in US Governance: Nithya Raman Scripts New History in Los Angeles Politics

അമേരിക്കൻ ഭരണകേന്ദ്രങ്ങളിൽ തരംഗമായി മലയാളി പെൺകരുത്ത്: ലോസാഞ്ചലസ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി നിത്യ രാമൻ

Brad Bradford is out. Who's left to challenge Chow's progressive council now?

ബ്രാഡ് ബ്രാഡ്‌ഫോർഡ് പുറത്തേക്ക്: മേയർ ഒലീവിയ ചൗവിന്റെ പുരോഗമന കൗൺസിലിനെ ഇനി ആര് വെല്ലുവിളിക്കും?

Top Picks for You
Top Picks for You