newsroom@amcainnews.com

മെലിസ ചുഴലിക്കാറ്റ്: ജമൈക്കയില്‍ കനത്ത നാശനഷ്ടം

ജമൈക്കയില്‍ ആഞ്ഞടിച്ച മെലിസ കൊടുങ്കാറ്റില്‍ വൻ നാശനഷ്ടവും മരണവും. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. ജമൈക്കയില്‍ എട്ടുപേരും ഹെയ്തിയില്‍ 25 പേരുമാണ് മരിച്ചത്. കൂടാതെ, ഹെയ്തിയില്‍ 18 പേരെ കാണാതായിട്ടുണ്ട്. പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും താറുമാറായ അവസ്ഥയിലാണ്. ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വൈദ്യുതി ലൈനുകളും തകരുകയും നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ തകര്‍ന്നാണ് ഹെയ്തിയില്‍ മരണങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മെലിസയുടെ സ്വാധീനം ക്യൂബയിലും അനുഭവപ്പെട്ടു. ക്യൂബയുടെ തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെയും. നിരവധി വീടുകള്‍ തകരുകയും മണ്ണിടിച്ചിലില്‍ മലപാതകള്‍ തടസ്സപ്പെടുകയും ചെയ്തു.

മണിക്കൂറില്‍ 297 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റഗറി അഞ്ചില്‍പ്പെട്ട കൊടുങ്കാറ്റായാണ് മെലിസ ആദ്യം തീരത്ത് വീശിയടിച്ചത്. പിന്നീട് ഇത് മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയുള്ള കാറ്റഗറി നാലില്‍പ്പെട്ട കൊടുങ്കാറ്റായി ശക്തി കുറഞ്ഞു. നിലവില്‍, മെലിസ ശക്തി വീണ്ടും കുറഞ്ഞ് കാറ്റഗറി ഒന്നില്‍പ്പെട്ട കൊടുങ്കാറ്റായി ബഹാമസിലൂടെ കടന്നുപോവുകയാണ്.

You might also like

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Top Picks for You
Top Picks for You