newsroom@amcainnews.com

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ സൈബർ ആക്രമണത്തിലാണ് നിർണായക വിവരങ്ങൾ ചോർന്നത്. നിരീക്ഷണവും ഹ്യൂമൻ ഇന്‍റലിജൻസും പോലുള്ള അതിസുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ 40,000-ത്തിലധികം ഡി.എച്ച്.എസ് ജീവനക്കാരുടെ ഡാറ്റ ചോർന്നതായി അധികൃതർ അറിയിച്ചു.

ഡി.എച്ച്.എസ് ഉപയോഗിക്കുന്ന ‘ഒക്ട’ സൈൻ-ഓൺ സർവീസിൽ നിന്നാണ് ഡാറ്റ ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങളുടെ ഡാറ്റയോ സിസ്റ്റങ്ങളോ അപഹരിക്കപ്പെട്ടതായി സൂചനകളൊന്നുമില്ലെന്ന് ഒക്ട കമ്പനി വ്യക്തമാക്കി. വിവര ചോർച്ചയെക്കുറിച്ച് അറിയാമെന്നും വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്നും ഡിപ്പാർട്ട്മെൻ്റ് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും ഫെഡറൽ ഏജൻസി വ്യക്തമാക്കി.

You might also like
Stabbed man dies after party in Mississauga industrial building: police

മിസിസാഗയിലെ വ്യവസായ സമുച്ചയത്തിലെ പാർട്ടിക്ക് ശേഷം കുത്തേറ്റ് പരിക്കേറ്റയാൾ മരിച്ചു

US-Iran Tensions Escalate: Trump Warns of Repeating 'Operation Epic Fury'; Tehran Vows Strong Retaliation

യുഎസ്-ഇറാൻ പോര് മുറുകുന്നു: ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ ആവർത്തിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ശക്തമായി തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ!

പിഎൻപി എക്സ്പ്രസ് എൻട്രി ഡ്രോ: 792 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

Trump's increasing support for Russia carries existential danger for Canada

റഷ്യയ്ക്ക് ട്രംപ് നൽകുന്ന പിന്തുണ വർദ്ധിക്കുന്നത് കാനഡയ്ക്ക് വലിയ ഭീഷണിയാകുന്നു

ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

രണ്ടാമൂഴം: വിനിപെഗ് മേയറായി സ്കോട്ട് ഗില്ലിങ്ഹാം

Top Picks for You
Top Picks for You