മലയാളി യുവാവ് ഓസ്ട്രേലിയയില്‍ നിര്യാതനായി. കണ്ണൂർ പയ്യാവൂർ പടിയാനിക്കൽ അനി ജേക്കബ് (49) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് സതേൺ റിവറിലായിരുന്നു താമസം.
ഭാര്യ: ഷീബ. മൂന്ന് മക്കളുണ്ട്. സംസ്കാര ചടങ്ങുകൾ പിന്നീട് പെർത്തിൽ വെച്ച് നടക്കും.







