ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതായി റിപ്പോർട്ട്. മക്മിന്‍വില്‍ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പ്രദേശത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14-ഓടെയാണ് അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രം ഉണ്ടായിരുന്ന റോബിന്‍സണ്‍ R22 ഹെലികോപ്റ്ററും രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന എയര്‍ബസ് H125 ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. രണ്ട് ഹെലികോപ്റ്ററുകളിലായി ഉണ്ടായിരുന്ന മൂന്ന് പേരുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള റോഡുകള്‍ താല്‍ക്കാലികമായി അടച്ചു.







