ഒക്ടോബറിലെ ആറാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 792 അപേക്ഷകർക്ക് സ്ഥിര താമസത്തിനായി (permanent residence) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ‘പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം’ (Provincial Nominee Program) അപേക്ഷകർക്കായി നടന്ന ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ ‘കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം’ (CRS) സ്കോർ 761 ഉള്ളവരെയാണ് പരിഗണിച്ചത്.
ഒക്ടോബർ 26-ന് നടന്ന ഈ നറുക്കെടുപ്പ് ഈ വർഷത്തെ 63-ാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു. ഈ വർഷം ഇതുവരെ വിവിധ കാറ്റഗറികളിലായി നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലൂടെ IRCC ആകെ 144,259 ITA-കൾ നൽകിയിട്ടുണ്ട്.







