newsroom@amcainnews.com

ചരിത്രം കുറിച്ച് എയർ ഇന്ത്യ: മുംബൈ-ടൊറൻ്റോ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചു

ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി എയർ ഇന്ത്യ മുംബൈയിൽ നിന്ന് ടൊറൻ്റോയിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ഒക്ടോബർ 25, ഞായറാഴ്ച മുതൽ ആരംഭിച്ച ഈ സർവീസിൽ മുംബൈയിൽ നിന്ന് ടൊറൻ്റോയിലേക്ക് ഏകദേശം 16 മണിക്കൂർ 30 മിനിറ്റും, തിരിച്ച് ടൊറൻ്റോയിൽ നിന്ന് മുംബൈയിലേക്ക് 15 മണിക്കൂർ 10 മിനിറ്റുമാണ് യാത്രാ സമയം. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി എയർ ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

ബുധൻ, വെള്ളി, ഞായർ എന്നിങ്ങനെ ആഴ്ചയിൽ 3 ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. മുംബൈ – ടൊറൻ്റോ (AI 193) വിമാനം പുലർച്ചെ നാല് മണിക്ക് മുംബൈയിൽ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ പത്ത് മണിക്ക് ടൊറൻ്റോയിൽ എത്തിച്ചേരും. ടൊറൻ്റോ-മുംബൈ (AI 192) വിമാനം ഉച്ചക്ക് 12.30-നാണ് പുറപ്പെടുക. തുടർന്ന് 15 മണിക്കൂറിലധികം പറന്ന് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2:10 ന് മുംബൈയിൽ തിരിച്ചെത്തും.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബോയിങ് 777-300ER വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഇതിൽ 8 ഫസ്റ്റ് ക്ലാസ് സ്യൂട്ടുകളും, 40 ബിസിനസ് ക്ലാസ് ഫ്ലാറ്റ് ബെഡ് സീറ്റുകളും, 280 നവീകരിച്ച ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാണ്.

You might also like

ചരിത്രം കുറിച്ച് എതിഹാദ്: കാൽഗറി-അബുദാബി പുതിയ സർവീസ് ആരംഭിച്ചു

Ontario municipal elections: A look at 7 mayoral races as voters head to the polls

ഒന്റാറിയോ നഗരസഭാ തിരഞ്ഞെടുപ്പ്: വോട്ടർമാർ ബൂത്തുകളിലേക്ക് എത്തുമ്പോൾ ശ്രദ്ധേയമായ 7 മേയർ പോരാട്ടങ്ങളിലേക്ക് ഒരു നോട്ടം

The Great Desperation: 104 Indians deported in February 2025: A year later

വലിയ നിരാശ: 2025 ഫെബ്രുവരിയിൽ നാടുകടത്തപ്പെട്ട 104 ഇന്ത്യക്കാർ; ഒരു വർഷത്തിന് ശേഷം

A mother takes her own child's life: Five-year-old suffocated to death by mother in New York; Indian-origin father devastated

പെറ്റമ്മ തന്നെ ജീവനെടുത്തു: ന്യൂയോർക്കിൽ അഞ്ചുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ; ഇന്ത്യൻ വംശജനായ പിതാവ് തകർന്നു

ലോട്ടോ മാക്സ് ഭാഗ്യം ആൽബർട്ടയിൽ: 9 കോടിയുടെ ജാക്ക്പോട്ട് കാൽഗറിയിൽ

സീറ്റുകളുടെ തകരാർ: കാനഡയിൽ ടൊയോട്ട സിയെന്ന ഹൈബ്രിഡ്’ മിനിവാനുകൾ തിരിച്ചുവിളിച്ചു

Top Picks for You
Top Picks for You