newsroom@amcainnews.com

അനി ജേക്കബ് ഓസ്ട്രേലിയയില്‍ നിര്യാതനായി

മലയാളി യുവാവ് ഓസ്ട്രേലിയയില്‍ നിര്യാതനായി. കണ്ണൂർ പയ്യാവൂർ പടിയാനിക്കൽ അനി ജേക്കബ് (49) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്ത് സതേൺ റിവറിലായിരുന്നു താമസം. ഭാര്യ: ഷീബ. മൂന്ന് മക്കളുണ്ട്. സംസ്കാര ചടങ്ങുകൾ പിന്നീട് പെർത്തിൽ വെച്ച് നടക്കും.

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ സൈബർ ആക്രമണത്തിലാണ് നിർണായക വിവരങ്ങൾ ചോർന്നത്. നിരീക്ഷണവും ഹ്യൂമൻ ഇന്‍റലിജൻസും പോലുള്ള അതിസുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ 40,000-ത്തിലധികം ഡി.എച്ച്.എസ് ജീവനക്കാരുടെ ഡാറ്റ ചോർന്നതായി അധികൃതർ അറിയിച്ചു. ഡി.എച്ച്.എസ് ഉപയോഗിക്കുന്ന ‘ഒക്ട’ സൈൻ-ഓൺ സർവീസിൽ നിന്നാണ് ഡാറ്റ ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങളുടെ ഡാറ്റയോ സിസ്റ്റങ്ങളോ അപഹരിക്കപ്പെട്ടതായി സൂചനകളൊന്നുമില്ലെന്ന് ഒക്ട കമ്പനി വ്യക്തമാക്കി. വിവര ചോർച്ചയെക്കുറിച്ച് അറിയാമെന്നും […]

ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചതായി റിപ്പോർട്ട്. മക്മിന്‍വില്‍ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. പ്രദേശത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2.14-ഓടെയാണ് അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രം ഉണ്ടായിരുന്ന റോബിന്‍സണ്‍ R22 ഹെലികോപ്റ്ററും രണ്ട് പേര്‍ സഞ്ചരിച്ചിരുന്ന എയര്‍ബസ് H125 ഹെലികോപ്റ്ററുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. രണ്ട് ഹെലികോപ്റ്ററുകളിലായി ഉണ്ടായിരുന്ന മൂന്ന് പേരുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള […]

ഇടക്കാല തിരഞ്ഞെടുപ്പ്: പ്രചാരണ റാലികള്‍ റദ്ദാക്കി ട്രംപ്

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയോവയിലും കാൻസസിലും നടത്താനിരുന്ന പ്രചാരണ റാലികള്‍ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് റദ്ദാക്കി. ശനിയാഴ്ച കാൻസസിലും ഞായറാഴ്ച അയോവയിലും നടത്താനിരുന്ന റാലികളാണ് റദ്ദാക്കിയത്. പകരം വിവിധ സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥികള്‍ക്കായി ടെലിഫോണ്‍ വഴി പ്രചാരണ പരിപാടികളില്‍ ട്രംപ് പങ്കെടുക്കുമെന്ന് റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി അറിയിച്ചു. കാൻസസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോജര്‍ മാര്‍ഷല്‍ മികച്ച നിലയിലാണെന്നും അതിനാല്‍ നേരിട്ടുള്ള റാലിക്ക് പകരം ഫോണിലൂടെ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. […]

ബി.സി. എൻ.ഡി.പിയെ നയിക്കാൻ ജെന്നിഫർ വൈറ്റ്‌സൈഡ്

പ്രവിശ്യാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം മറികടക്കാൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തതായി ബി.സി. എൻ.ഡി.പി അറിയിച്ചു. വ്യാഴാഴ്ച നടന്ന ബി.സി. എൻ.ഡി.പി (BC NDP) കോക്കസ് യോഗത്തിനൊടുവിൽ, പാർട്ടിയുടെ ഇടക്കാല നേതാവായി ജെന്നിഫർ വൈറ്റ്‌സൈഡ് തിരഞ്ഞെടുക്കപ്പെട്ടു. കോക്കസ് യോഗത്തിൽ നിയമസഭാ ഹൗസ് ലീഡറായി മൈക്ക് ഫാർൺവർത്തിനെയും ‘കോക്കസ് ചെയർ’ ആയി നിക്കി ശർമ്മയേയും തിരഞ്ഞെടുത്തു. പ്രീമിയർ ഡേവിഡ് എബി യോഗത്തിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ, നിയമസഭാ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ—അഞ്ച് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തൊഴിൽ […]

സുരക്ഷാ ആശങ്ക: കാനഡയിൽ വിറ്റഴിച്ച മൂന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

സുരക്ഷാ ആശങ്കയെ തുടർന്ന് കാനഡയിൽ വിറ്റഴിച്ച മൂന്ന് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. NTI, HTP ബ്രാൻഡുകളിലുള്ള റെസിഡൻഷ്യൽ ഗ്യാസ് ബോയിലറുകൾ, കുട്ടികൾക്കായുള്ള ‘ഹാർക്ല’ (Harkla) കംപ്രഷൻ സെൻസറി സ്വിംഗുകൾ, ‘ഡ്രിയോ’ (DREO) പോർട്ടബിൾ സ്പേസ് ഹീറ്ററുകൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ. ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ച കമ്പനികൾ, റിപ്പയർ കിറ്റുകൾ, ബോയിലർ പരിഷ്കരിക്കുക, ഹീറ്ററുകൾ മാറ്റി നൽകൽ തുടങ്ങി വിവിധ പരിഹാര മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. ബാധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ കൈവശമുള്ള ഉപയോഭോക്താക്കൾ അവയുടെ ഉപയോഗം “ഉടനടി […]

ഇനി ‘ആൽബർട്ട ടൈം’: ഡേ ലൈറ്റ് സേവിങ് ടൈം അവസാനിപ്പിച്ച് ആൽബർട്ട

പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഡേ ലൈറ്റ് സേവിങ് ടൈം അവസാനിപ്പിച്ച് ആൽബർട്ട സർക്കാർ. നവംബർ 1 ഞായറാഴ്ച മുതൽ പ്രവിശ്യയിൽ വർഷത്തിൽ രണ്ടുതവണ ക്ലോക്കുകൾ മുന്നോട്ടും പിന്നോട്ടും മാറ്റുന്ന രീതി പൂർണ്ണമായി ഒഴിവാക്കും. ഇനി മുതൽ മൗണ്ടൻ ഡേലൈറ്റ് ടൈമും (MDT) മൗണ്ടൻ സ്റ്റാൻഡേർഡ് ടൈമും (MST) മാറിമാറി ഉപയോഗിക്കുന്നതിന് പകരം, ‘ആൽബർട്ട ടൈം’ (ABT – UTC-6:00) എന്ന പുതിയ സ്ഥിരമായ സമയക്രമീകരണം നടപ്പിൽ വരും. വർഷത്തിലൊരിക്കൽ ക്ലോക്കിലെ സമയം മാറ്റുന്നത് ജനങ്ങളുടെ ദൈനംദിന ജീവിതചര്യകളിലും ശാരീരിക-മാനസിക […]

പതിറ്റാണ്ടുകളുടെ ഭരണത്തിന് വിരാമം: മിൽട്ടൺ മേയർ സ്ഥാനം ഒഴിഞ്ഞ് ഗോർഡ് ക്രാന്‍റസ്

കാനഡയിൽ ഏറ്റവും കൂടുതൽ കാലം മേയറായി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന റെക്കോർഡിന് ഉടമയായ ഗോർഡ് ക്രാന്‍റസ് പടിയിറങ്ങി. മിൽട്ടൺ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെയാണ് 46 വർഷമായി മിൽട്ടൺ മേയർ സ്ഥാനത്ത് തുടരുന്ന 89 വയസ്റ്റുള്ള ഗോർഡ് ക്രാന്‍റസ് പദവിയിൽ നിന്നും പടിയിറങ്ങിയത്. 1980-ന് ശേഷം ആദ്യമായാണ് മിൽട്ടണിൽ പുതിയ മേയറെ തിരഞ്ഞെടുക്കുന്നത്. തുടർച്ചയായി 15-ാം തവണയും മേയർ സ്ഥാനത്തേക്ക് മത്സരിച്ച ക്രാന്‍റസ്, 15 വർഷം ടൗൺ കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിൽഫ്രിഡ് ലോറിയർ യൂണിവേഴ്സിറ്റി, കൊണസ്റ്റോഗ കോളേജ് എന്നിവയുടെ […]