വിനിപെഗ് മേയറായി സ്കോട്ട് ഗില്ലിങ്ഹാം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻ എം.എൽ.എയും സിറ്റി കൗൺസിലറുമായ കെവിൻ ക്ലൈൻ, ഫ്യൂണറൽ ഡയറക്ടർ മൈക്ക് വോഗിയാറ്റ്സാക്കിസ്, സോഫ്റ്റ്വെയർ ഡെവലപ്പർ നോവ റെഡൻ എന്നിവരുൾപ്പെടെ എട്ട് മറ്റ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയാണ് സ്കോട്ട് ഗില്ലിങ്ഹാം സിറ്റി ഹാളിലേക്ക് തിരിച്ചെത്തുന്നത്.
2022-ൽ 27 ശതമാനത്തിലധികം വോട്ടുകൾ നേടി മേയറായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ്, സെൻ്റ് ജയിംസ് വാർഡിൽ നിന്ന് സിറ്റി കൗൺസിലറായി അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മേയറായിരുന്ന കാലയളവിൽ, പോർട്ടേജ് – മെയിൻ ജംഗ്ഷൻ വീണ്ടും തുറക്കുന്നതിനും, വിനിപെഗ് നഗരമധ്യത്തിലെ സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ‘കമ്മ്യൂണിറ്റി സേഫ്റ്റി ടീം’ രൂപീകരിക്കുന്നതിനും, നഗരത്തിൽ പുതിയ ഭവന നിർമ്മാണ പദ്ധതികൾക്കും അദ്ദേഹം നേതൃത്വം നൽകി. അതേസമയം, 2025-ലും 2026-ലും പ്രോപ്പർട്ടി ടാക്സ് വർധിപ്പിച്ചതിലും വിനിപെഗ് ട്രാൻസിറ്റ് റൂട്ടുകളിൽ വരുത്തിയ മാറ്റങ്ങളുടെ പേരിലും അദ്ദേഹം വിമർശനം നേരിട്ടിരുന്നു.







