newsroom@amcainnews.com

സ്വർണ്ണവിപണിയിൽ വൻ ഇടിവ്; സംസ്ഥാനത്ത് വില 2025 ഡിസംബറിലെ നിലവാരത്തിലേക്ക് താഴ്ന്നു, ഇനിയും കുറയാൻ സാധ്യത

Massive drop in the gold market; prices in the state fall to December 2025 levels, likely to drop further

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ വിലത്തകർച്ചയാണ് കേരളത്തിലും സ്വർണ്ണവില കുത്തനെ കുറയാൻ കാരണമായത്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്കുകൾ ഗണ്യമായി ഉയർത്തുമെന്ന സൂചനകളെത്തുടർന്ന് ഡോളർ ശക്തിപ്രാപിച്ചത് സ്വർണ്ണത്തിന് കനത്ത ആഘാതമായി. രാജ്യാന്തര വിപണിയിൽ ഔൺസിന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3,695 ഡോളറിലേക്ക് വരെ വില താഴ്ന്നിരുന്നു. നിലവിൽ 143 ഡോളർ ഇടിഞ്ഞ് 3,719 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തിൽ ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയും, പവന് 1,880 […]

ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

ഷിക്കാഗോ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ (GCMA) 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഷിക്കാഗോയിൽ നവംബർ 15-ന് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് 9 അംഗ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡൻ്റ് ജിതേഷ് ചുങ്കത്ത് പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ടോമി മേതിപ്പാറ പുതിയ ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സന്തോഷ് നായരാണ് പുതിയ അസോസിയേഷൻ പ്രസിഡൻ്റ്. സെക്രട്ടറിയായി ജോർജ് നെല്ലാമറ്റത്തിലിനെയും യോഗത്തിൽ തിരഞ്ഞെടുത്തു. ജിജു […]

കാനഡയിൽ കൃഷിയുടെ സുവർണ്ണ വിളവെടുപ്പുമായി മലയാളി; ഐടി തിരക്കുകൾക്കിടയിലും ഈ കൊച്ചു തോട്ടത്തിൽ പച്ചക്കറികളും കോഴികളുമുണ്ട്

Malayali reaps a golden harvest of farming in Canada; amidst IT rush, this little garden has vegetables and chickens

കോർപറേറ്റ് മേഖലയിലെ തിരക്കേറിയ ജീവിതത്തിനിടയിലും കാനഡയിൽ കൃഷി ചെയ്ത് കേരളത്തിന്റെ കാർഷിക സംസ്കാരം കാത്തുസൂക്ഷിക്കുകയാണ് ആലപ്പുഴ സ്വദേശിനിയായ മുഹ്സീന. ജോലിഭാരം ഉണ്ടെങ്കിലും കൃഷിയോടുള്ള അടങ്ങാത്ത താല്പര്യമാണ് ഇതിന് പിന്നിൽ. ഭക്ഷണത്തിൽ പോലും വിഷാംശം കലരുന്ന ഇന്നത്തെ കാലത്ത് എല്ലാവരും കൃഷിയിലേക്ക് തിരിയണമെന്നാണ് ആഗ്രഹമെന്ന് അവർ മനോരമ ഓൺലൈനിനോട് വ്യക്തമാക്കി. ഒന്നിനും സമയമില്ലെന്ന് പറയുന്നത് മടി കൊണ്ടാണെന്നും, ജോലിയോടൊപ്പം കൃഷിയും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്നും മുഹ്സീന കൂട്ടിച്ചേർത്തു. പാരമ്പര്യമായി കിട്ടിയ കൃഷിപാഠം കൊച്ചിയിലെ സാധാരണ കുടുംബത്തിൽ […]

മിന്നല്‍ പ്രളയത്തില്‍ സൗത്ത് ഫ്ലോറിഡ വെള്ളത്തിനടിയില്‍; റോഡുകളും ഹൈവേകളും അടച്ചു

ഫ്ലോറിഡ : കാലിഫോർണിയയ്ക്ക് പിന്നാലെ യുഎസിലെ സൗത്ത് ഫ്ലോറിഡയിലും മിന്നൽ പ്രളയം. നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. മേഖലയിലുടനീളം ഗതാഗതം താറുമാറായി. പ്രളയത്തിൽ ഹൈവേകളുടെ വിവിധ ഭാഗങ്ങള്‍ അടച്ചുപൂട്ടുകയും ഹോളിവുഡ് നഗരത്തിലെ ജൂത സിനഗോഗിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയും ചെയ്തു. നാഷണല്‍ വെതര്‍ സര്‍വീസിന്‍റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ബ്രോവാര്‍ഡ് കൗണ്ടിയിലെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 39 സെൻ്റീമീറ്റര്‍ മഴ പെയ്തിറങ്ങി. വെള്ളിയാഴ്ച വരെ ഫ്ലോറിഡയുടെ അറ്റ്‌ലാൻ്റിക് തീരത്ത് മഴ തുടരുമെന്നും 30 സെൻ്റീമീറ്റര്‍ വരെ അധികമഴ […]

എഐ സൈബർ ആക്രമണമോ? യുഎസിനെ കുഴക്കി നെറ്റ്‌വർക്ക് തടസ്സങ്ങൾ; കാര്യമാക്കാനില്ലെന്ന് ട്രംപ്

AI cyber attack? Network disruptions trouble the US; Trump says nothing to worry about

അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളെയും വിമാനക്കമ്പനികളെയും ബാങ്കിങ് സംവിധാനങ്ങളെയും പ്രതിസന്ധിയിലാക്കിയ സാങ്കേതിക തടസ്സങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയോടെ ഇന്റലിജൻസ് വിഭാഗമായ നാഷണൽ സെക്യൂരിറ്റി ഏജൻസിയിലും (NSA) ഈ തകരാർ റിപ്പോർട്ട് ചെയ്തു. എൻഎസ്എയുടെ ആഭ്യന്തര ശൃംഖലയിൽ തടസ്സം നേരിട്ടത് ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും, ഇതൊന്നും ഗൗരവമുള്ള വിഷയമല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ യുഎസ് ഐടി മേഖലയിൽ ആറ് പ്രധാന സാങ്കേതിക തകരാറുകളാണ് ഉണ്ടായത്. സാധാരണ അറ്റകുറ്റപ്പണികൾക്കിടെ സംഭവിച്ച പിഴവാണിതെന്നും നിർണ്ണായക ദേശീയ സുരക്ഷാ പ്രവർത്തനങ്ങളെ […]

ബിസിയിൽ ഡോർക്‌സൺ അധികാരത്തിലേക്ക്, ടോറി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

വിക്ടോറിയ : കൺസർവേറ്റീവ് പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ലോൺ ഡോർക്‌സൺ നയിക്കുന്ന ടോറി നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രണ്ട് ഘട്ടങ്ങളിലായി ആയിരിക്കും 64 കൺസർവേറ്റീവ് പാർട്ടി നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. പ്രീമിയറായി ചുമതലയേൽക്കാൻ പോകുന്ന ഡോർക്‌സൺ ഉൾപ്പെടെയുള്ള ആദ്യ സംഘം നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചകഴിഞ്ഞ് 3:30-ന് നിയമസഭാ ചേംബറിൽ നടക്കും. തുടർന്ന് രണ്ടാമത്തെ സംഘത്തിന്‍റെ ചടങ്ങ് വൈകുന്നേരം 6 മണിക്ക് നടക്കുമെന്നും ക്ലർക്കിന്‍റെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച വിക്ടോറിയയിലെ ഗവൺമെൻ്റ് ഹൗസിൽ […]

പ്രഫഷനൽ ജോലികളിൽ അമേരിക്കൻ പൗരന്മാർക്ക് മുൻഗണന; ഗ്രീൻകാർഡ് നിയമങ്ങൾ കടുപ്പിക്കാൻ യുഎസ്

Priority for American citizens in professional jobs; US to tighten Green Card rules

വാഷിങ്ടൻ • വിദേശ പൗരന്മാർക്ക് തൊഴിലധിഷ്ഠിത സ്ഥിരതാമസാനുമതി (ഗ്രീൻകാർഡ്) അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അമേരിക്ക കൂടുതൽ കർശനമാക്കുന്നു. വീസ ചട്ടങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പുതിയ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് (PERM) ചട്ടക്കൂട് യുഎസ് തൊഴിൽവകുപ്പ് പുറത്തിറക്കി. നഴ്സ്, ഫിസിക്കൽ തെറപ്പിസ്റ്റ് തുടങ്ങിയ തസ്തികകൾ മുതൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള പ്രഫഷനൽ മേഖലകളിൽ വരെ അമേരിക്കക്കാർക്ക് പ്രഥമ പരിഗണന ഉറപ്പുവരുത്തുന്ന രീതിയിലാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, തൊഴിലവസരങ്ങൾ വിജ്ഞാപനം ചെയ്യുമ്പോൾ വിദേശികളെ […]

ബിസി സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു: ആസൂത്രിത കൊലപാതകമെന്ന് സംശയം

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഡെൽറ്റ സ്വദേശികളായ ഗഗൻപ്രീത് “ഗാരി” റെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ‘ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം’ (IHIT) അറിയിച്ചു. നവംബർ 15-ന് 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള പാർക്കിങ് ലോട്ടിൽ നടന്ന വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ സറേ പൊലീസ് സർവീസ് (SPS) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഇരുവരെയും കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി […]

രാജ്യത്ത് 1.70 ലക്ഷം ആത്മഹത്യകൾ; 73.5 ശതമാനവും പുരുഷന്മാർ, പ്രധാന കാരണം കുടുംബപ്രശ്നങ്ങൾ — കേരളത്തിലും ഉയർന്ന നിരക്ക്

1.70 lakh suicides in the country; 73.5 percent are men, family issues the main cause — high rate in Kerala too

രാജ്യത്ത് പ്രതിവർഷം ഒരു ലക്ഷത്തിലധികം ആളുകൾ ജീവനൊടുക്കുന്നുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ മാത്രം ഇന്ത്യയിൽ 1,70,746 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 73.5 ശതമാനവും (1,25,449 പേർ) പുരുഷന്മാരാണെന്നത് ശ്രദ്ധേയമാണ്. മുൻവർഷങ്ങളിലും സമാനമായ രീതിയിലുള്ള ഉയർന്ന കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്; 2023-ൽ 1,71,418 പേരും, 2022-ൽ 1,70,924 പേരും, 2021-ൽ 1,64,033 പേരും, 2020-ൽ 1,53,052 പേരും രാജ്യത്ത് ജീവനൊടുക്കിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യകൾക്ക് പിന്നിലെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. […]

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ: കർശന നടപടിയുമായി ഫോർഡ് സർക്കാർ

ടൊറൻ്റോ : ഒൻ്റാരിയോയിലെ തെരുവുകളിൽ അമിത ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന ഡ്രൈവർമാർ ശ്രദ്ധിക്കുക. കനത്ത പിഴ നിങ്ങളെ കാത്തിരിക്കുന്നു. അമിതമായ ശബ്ദശല്യം കുറയ്ക്കുന്നതിന്‍റെ ഭാഗമായി, അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കുള്ള കുറഞ്ഞ പിഴ 60 ഡോളറിൽ നിന്ന് 200 ഡോളറായി ഉയർത്തുന്നതിനുള്ള നിയമനിർമ്മാണം സർക്കാർ അവതരിപ്പിക്കുമെന്ന് ഒൻ്റാരിയോ ഗതാഗത മന്ത്രി പ്രബ്മീത് സർക്കാരിയ അറിയിച്ചു. വാഹനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദശല്യം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് വിവിധ മുനിസിപ്പാലിറ്റികൾ പ്രവിശ്യാ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എഞ്ചിൻ അമിതമായി ആക്സിലറേറ്റ് ചെയ്യുന്നവരും […]