newsroom@amcainnews.com

ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ

ഷിക്കാഗോ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ (GCMA) 2026-2028 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഷിക്കാഗോയിൽ നവംബർ 15-ന് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് 9 അംഗ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡൻ്റ് ജിതേഷ് ചുങ്കത്ത് പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ടോമി മേതിപ്പാറ പുതിയ ഭാരവാഹികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സന്തോഷ് നായരാണ് പുതിയ അസോസിയേഷൻ പ്രസിഡൻ്റ്. സെക്രട്ടറിയായി ജോർജ് നെല്ലാമറ്റത്തിലിനെയും യോഗത്തിൽ തിരഞ്ഞെടുത്തു. ജിജു സ്റ്റീഫൻ (ട്രഷറർ), റോഷ്‌നി രാജ് (വൈസ് പ്രസിഡൻ്റ്), ഫിലിപ്പ് പൗവത്തിൽ, രൺജിത് ചെറുവള്ളിൽ, സുബാഷ് ജോർജ്, മാറ്റ് വിലങ്ങാട്ടുശ്ശേരി എന്നിവർ ജോയൻ്റ് സെക്രട്ടറിമാരും, എമ്മ കാട്ടൂക്കാരൻ ജോയിൻ്റ് ട്രഷറർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി (PRO) ജോൺ കൂളയെയും യോഗം തിരഞ്ഞെടുത്തു.

സ്ഥിരാംഗങ്ങളായ ജിതേഷ് ചുങ്കത്ത്, ടോമി മേതിപ്പാറ, സന്തോഷ് നായർ എന്നിവർക്ക് പുറമെ ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു അഗസ്റ്റിൻ, രവീന്ദ്രൻ കുട്ടപ്പൻ, സെബാസ്റ്റ്യൻ വാഴേപറമ്പിൽ എന്നിവരാണ് പുതിയ അഡ്വൈസറി ബോർഡ് അംഗങ്ങൾ.

You might also like

ഒക്ടോബറിൽ പണപ്പെരുപ്പം 3.1 ശതമാനത്തിൽ തുടരുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Malayali reaps a golden harvest of farming in Canada; amidst IT rush, this little garden has vegetables and chickens

കാനഡയിൽ കൃഷിയുടെ സുവർണ്ണ വിളവെടുപ്പുമായി മലയാളി; ഐടി തിരക്കുകൾക്കിടയിലും ഈ കൊച്ചു തോട്ടത്തിൽ പച്ചക്കറികളും കോഴികളുമുണ്ട്

ഇവി-യെ ആഡംബര നികുതിയിൽ നിന്ന് ഒഴിവാക്കി കാനഡ: ഇളവ് 1.5 ലക്ഷം ഡോളർ വരെയുള്ള വാഹനങ്ങൾക്ക്

കാലിഫോർണിയ വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ബാഗിൽ നിന്നും ജീവനുള്ള പാമ്പുകളെ പിടികൂടി

ഗോപിയോ ഡാലസ് ബ്ലാക്ക് ടൈ അവാര്‍ഡ്‌സ് ഗാല 2027: നാമനിര്‍ദേശങ്ങള്‍ നവംബര്‍ 15 മുതല്‍

IBM CEO On Why Jensen Huang's Exit May Not Be A Big Blow To Nvidia

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ രാജി കമ്പനിയെ വലിയ തോതിൽ ബാധിക്കില്ലെന്ന് ഐബിഎം മേധാവി അരവിന്ദ് കൃഷ്ണ

Top Picks for You
Top Picks for You