newsroom@amcainnews.com

ബിസി സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു: ആസൂത്രിത കൊലപാതകമെന്ന് സംശയം

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു. ഡെൽറ്റ സ്വദേശികളായ ഗഗൻപ്രീത് “ഗാരി” റെഹാൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ‘ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം’ (IHIT) അറിയിച്ചു. നവംബർ 15-ന് 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള പാർക്കിങ് ലോട്ടിൽ നടന്ന വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ സറേ പൊലീസ് സർവീസ് (SPS) വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ഇരുവരെയും കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കരുതുന്നതായി സറേ പൊലീസ് പറയുന്നു. അതേസമയം ഗഗൻപ്രീത് “ഗാരി” റെഹാൽ ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഈ സംഭവത്തിന് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി IHIT വക്താവ് അറിയിച്ചു.

You might also like

ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന: പാക് പൗരന് 27 വര്‍ഷം തടവ്

സേവന തടസ്സം: വലഞ്ഞ് ഉപയോക്താക്കളും മൈക്രോസോഫ്റ്റും

Bird Flu Strikes Again, Dealing a Blow to Farmers Eyeing Christmas Market

ക്രിസ്മസ് വിപണി പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് തിരിച്ചടിയായി വീണ്ടും പക്ഷിപ്പനി

സാങ്കേതിക തകരാര്‍ പരിഹരിച്ചു; യുണൈറ്റഡ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

Gordie Howe bridge surpasses 1M vehicle crossings while other bridges, tunnel lose traffic

ഗോർഡി ഹോവ് അന്താരാഷ്ട്ര പാലം കടന്ന വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു; മറ്റ് പാലങ്ങളിലും തുരങ്കത്തിലും ഗതാഗതം കുറഞ്ഞു

ഹൈഡ്രോ-ക്യുബെക്ക് ട്രേഡ് ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക്

Top Picks for You
Top Picks for You