newsroom@amcainnews.com

നോവസ്കോഷ ഗ്ലേസ് ബേയിൽ വൻ തീപിടിത്തം: 17 പേർക്ക് പരുക്ക്

കെയ്പ് ബ്രെറ്റൺ : നോവസ്കോഷ കെയ്പ് ബ്രെറ്റൺ റീജനൽ മുനിസിപ്പാലിറ്റിയിലെ കൊമേഴ്‌സ്യൽ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 17 പേർക്ക് പരുക്കേറ്റു. സിഡ്‌നിയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ഗ്ലേസ് ബേയിലുള്ള ‘പിസ്സ 67’ (Pizza 67) എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച രാവിലെ 6 മണിയോടെ സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. സ്ഫോടനം നടന്ന കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ റസ്റ്ററൻ്റും മുകൾ നിലകളിൽ അപ്പാർട്ട്മെൻ്റുകളുമാണ് ഉണ്ടായിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 17 പേരെ പരുക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി […]

കാനഡയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഇന്ത്യൻ യുവാവിന്റെ മൃതദേഹം; ആസൂത്രിത കൊലപാതകമെന്ന് നിഗമനം, അന്വേഷണം ഊർജിതം

Charred body of Indian youth found inside car in Canada; suspected planned murder, investigation intensified

ഒട്ടാവ • കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ലാംഗ്ലിയിൽ വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഇന്ത്യൻ വംശജനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സറേയിൽ താമസിച്ചിരുന്ന ഇരുപത്തഞ്ചുകാരനായ തുഷാർ ശർമ്മയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 29-ന് രാത്രി പത്തരയോടെ ലാംഗ്ലിയിലെ റോളിൻസൺ ക്രസന്റ് ഭാഗത്ത് ഒരു കാർ തീപിടിച്ചു കത്തുന്നതായി പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു. ഉടൻതന്നെ ലാംഗ്ലി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് മരിച്ചത് […]

ശൈത്യകാല കൊടുങ്കാറ്റ്: മഞ്ഞിൽ മൂടി ലെത്ത്ബ്രിഡ്ജ് സിറ്റി, കനത്ത വൈദ്യുതി തടസ്സം

എഡ്മിന്‍റൻ : തെക്കൻ ആൽബർട്ടയിൽ വീശിയടിച്ച ശക്തമായ ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് മഞ്ഞുമൂടി ലെത്ത്ബ്രിഡ്ജ് സിറ്റി. കനത്ത മഞ്ഞുവീഴ്ചയിൽ നഗരത്തിലെ യൂണിവേഴ്സിറ്റി കാമ്പസ് അടച്ചുപൂട്ടുകയും നിരവധി ആളുകൾക്ക് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. ലെത്ത്ബ്രിഡ്ജിലും ചുറ്റുമുള്ള കമ്മ്യൂണിറ്റികളിലും 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീണതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലെത്ത്ബ്രിഡ്ജ് സർവകലാശാല ബുധനാഴ്ച യൂണിവേഴ്സിറ്റി കാമ്പസ് അടച്ചുപൂട്ടുകയും എല്ലാ ക്ലാസുകളും പരിപാടികളും റദ്ദാക്കുകയും ചെയ്തു. ലെത്ത്ബ്രിഡ്ജ് പോളിടെക്നിക്കും വിദ്യാർത്ഥികൾക്ക് അവധി നൽകി. മഞ്ഞുവീഴ്ചയിൽ […]

സൈബർ ആക്രമണം: കെപിഎംജി കാനഡ ക്ലയൻ്റുകളുടെ നികുതി രേഖകൾ ചോർന്നു

ടൊറൻ്റോ : അമേരിക്കൻ കമ്പനികൾക്കും ബാങ്കുകൾക്കും നേരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നാലെ കാനഡയിലും ഹാക്കർമാർ പ്രശ്നം സൃഷ്ടിക്കുന്നു. ഓഡിറ്റ്, ടാക്സ്, അഡ്വൈസറി സേവനങ്ങൾ നൽകുന്ന കാനഡയിലെ പ്രമുഖ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ കെപിഎംജി കാനഡയിൽ (KPMG Canada) സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. കാനഡയിലെ നിയമ, ധനകാര്യ മേഖലകളിലുള്ളവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്നുവരുന്ന സൈബർ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. സൈബർ ആക്രമണത്തിൽ ചില ക്ലയൻ്റുകളുടെ നികുതി രേഖകളും വ്യക്തഗത വിവരങ്ങളും ചോർന്നതായി കമ്പനി […]

അമിതവണ്ണമുള്ളവവരാണോ, ഇനി എലി ലില്ലിയുടെ GLP-1 ഗുളിക ഉപയോഗിക്കാം: ഹെൽത്ത് കാനഡ

ഓട്ടവ : ശരീരഭാരം കുറയ്ക്കുന്നതിനായി, ആഴ്ചതോറും കുത്തിവയ്പ്പുകൾ എടുക്കുന്നതിന് പകരം ദിവസവും കഴിക്കാവുന്ന പുതിയ GLP-1 മരുന്നിന് ‘ഹെൽത്ത് കാനഡ’ അനുമതി നൽകി. അമിതവണ്ണമുള്ളവർക്കും, അമിതഭാരത്തോടൊപ്പം ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ സ്ലീപ് അപ്നിയ (ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുന്ന അവസ്ഥ) പോലുള്ള അനുബന്ധ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ‘എലി ലില്ലി’ (Eli Lilly) കമ്പനിയുടെ ‘ഫൗണ്ടായോ’ (Foundayo) എന്ന ഈ മരുന്ന് ഉപയോഗിക്കാമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ജനുവരിയോടെ ഈ ഗുളികകൾ ഫാർമസികളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ‘എലി ലില്ലി’ വക്താവ് ഈത്തൻ […]

കാനഡ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെൻ്റുകൾ 20-ന് അക്കൗണ്ടിലേക്ക്

ഓട്ടവ : രാജ്യത്തുടനീളമുള്ള അർഹരായ കുടുംബങ്ങൾക്ക് നവംബർ 20 വെള്ളിയാഴ്ച ‘കാനഡ ചൈൽഡ് ബെനഫിറ്റ്’ (Canada Child Benefit) തുക അക്കൗണ്ടിലെത്തുമെന്ന് കാനഡ റെവന്യൂ ഏജൻസി അറിയിച്ചു. നിലവിലെ സി.സി.ബി (CCB) നിരക്കുകൾ പ്രകാരം, ആറ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രതിമാസം പരമാവധി 573.58 ഡോളർ വരെ ലഭിക്കും. അതേസമയം, 2026–27 ആനുകൂല്യ വർഷത്തിൽ, ആറ് വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും 679.75 ഡോളർ ലഭിക്കുമെന്നും ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. 18 വയസ്സിൽ താഴെയുള്ള […]