newsroom@amcainnews.com

സ്വർണ്ണവിപണിയിൽ വൻ ഇടിവ്; സംസ്ഥാനത്ത് വില 2025 ഡിസംബറിലെ നിലവാരത്തിലേക്ക് താഴ്ന്നു, ഇനിയും കുറയാൻ സാധ്യത

Massive drop in the gold market; prices in the state fall to December 2025 levels, likely to drop further

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ വിലത്തകർച്ചയാണ് കേരളത്തിലും സ്വർണ്ണവില കുത്തനെ കുറയാൻ കാരണമായത്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്കുകൾ ഗണ്യമായി ഉയർത്തുമെന്ന സൂചനകളെത്തുടർന്ന് ഡോളർ ശക്തിപ്രാപിച്ചത് സ്വർണ്ണത്തിന് കനത്ത ആഘാതമായി. രാജ്യാന്തര വിപണിയിൽ ഔൺസിന് 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3,695 ഡോളറിലേക്ക് വരെ വില താഴ്ന്നിരുന്നു. നിലവിൽ 143 ഡോളർ ഇടിഞ്ഞ് 3,719 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

കേരളത്തിൽ ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയും, പവന് 1,880 രൂപ ഇടിഞ്ഞ് 95,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 195 രൂപ കുറഞ്ഞ് 9,805 രൂപയായി. സ്വർണ്ണത്തിന് പിന്നാലെ വെള്ളിവിലയും ഇടിഞ്ഞു; ഗ്രാമിന് 5 രൂപ കുറഞ്ഞ് 180 രൂപയിലാണ് നിലവിലെ വിപണനം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം സംസ്ഥാനത്ത് പവന് 11,240 രൂപയുടെയും ഗ്രാമിന് 1,405 രൂപയുടെയും കുറവുണ്ടായി. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ പവന് 1,31,160 രൂപയിൽ (ഗ്രാമിന് 16,395 രൂപ) നിന്ന് ഇതുവരെ പവന് 35,320 രൂപയും ഗ്രാമിന് 4,415 രൂപയുമാണ് ഇടിഞ്ഞത്.

അമേരിക്കയിൽ പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിനും മുകളിലേക്ക് കുതിച്ചതോടെ, അടിസ്ഥാന പലിശനിരക്കുകൾ കടുപ്പിക്കാൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഒരുങ്ങുകയാണ്. പലിശനിരക്ക് 0.50% ഉയർത്തി വിപണിക്ക് ‘ഷോക്ക്’ നൽകേണ്ട സാഹചര്യമാണുള്ളതെന്ന ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വോളറുടെ പ്രസ്താവന ഡോളറിന് കരുത്തേകുകയും സ്വർണ്ണവില ഇടിക്കുകയും ചെയ്തു.

ഫെഡറൽ റിസർവിലെ ഉന്നത ഉദ്യോഗസ്ഥരായ ജോൺ വില്യംസ്, ആൽബെർട്ടോ മുസ്സലെം എന്നിവരും സമാന നിലപാട് വ്യക്തമാക്കിയതോടെ പലിശവർദ്ധനവ് ഉറപ്പായിരിക്കുകയാണ്. ഇതോടെ രാജ്യാന്തര സ്വർണ്ണവില 3,500 ഡോളറിലേക്ക് വരെ താഴുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 90,000 രൂപയിലേക്ക് എത്താൻ സാധ്യതയുണ്ട്. 2025 ഡിസംബറിലാണ് ഇതിനുമുൻപ് സംസ്ഥാനത്ത് സ്വർണ്ണവില 95,000 രൂപ നിരക്കിൽ എത്തിയിരുന്നത്.

You might also like

നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു: അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ

സൈബർ ആക്രമണം: ഇന്‍റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം

വാഹന മോഷണം: പീൽ മേഖലയിൽ 12 പേർ അറസ്റ്റിൽ, 96 വാഹനങ്ങൾ കണ്ടെടുത്തു

ക്രിസ്മസ് വിസ്മയക്കാഴ്ചകള്‍ക്ക് വർണ്ണപ്പകിട്ടേകി നോര്‍ത്ത്ബ്രൂക്കില്‍ വില്ലോ ഹില്‍ ലൈറ്റ്‌സ് ഇന്ന് മുതല്‍

ഗ്രാൻഡ് കാന്യനിൽ ചെറുവിമാനം തകർന്ന് മൂന്ന് മരണം; വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Quebecor makes $31B offer to acquire Telus

ടെലസിനെ ഏറ്റെടുക്കാൻ 31 ബില്യൺ ഡോളറിന്റെ വാഗ്ദാനവുമായി ക്യുബെക്കോർ

Top Picks for You
Top Picks for You