newsroom@amcainnews.com

അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ: കർശന നടപടിയുമായി ഫോർഡ് സർക്കാർ

ടൊറൻ്റോ : ഒൻ്റാരിയോയിലെ തെരുവുകളിൽ അമിത ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന ഡ്രൈവർമാർ ശ്രദ്ധിക്കുക. കനത്ത പിഴ നിങ്ങളെ കാത്തിരിക്കുന്നു. അമിതമായ ശബ്ദശല്യം കുറയ്ക്കുന്നതിന്‍റെ ഭാഗമായി, അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കുള്ള കുറഞ്ഞ പിഴ 60 ഡോളറിൽ നിന്ന് 200 ഡോളറായി ഉയർത്തുന്നതിനുള്ള നിയമനിർമ്മാണം സർക്കാർ അവതരിപ്പിക്കുമെന്ന് ഒൻ്റാരിയോ ഗതാഗത മന്ത്രി പ്രബ്മീത് സർക്കാരിയ അറിയിച്ചു.

വാഹനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദശല്യം നിയന്ത്രിക്കാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് വിവിധ മുനിസിപ്പാലിറ്റികൾ പ്രവിശ്യാ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എഞ്ചിൻ അമിതമായി ആക്സിലറേറ്റ് ചെയ്യുന്നവരും വാഹനങ്ങളിൽ നിയമവിരുദ്ധമായ മഫ്‌ളറുകൾ ഘടിപ്പിക്കുന്നവർക്കുമുള്ള പിഴ വർധിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണം അവതരിപ്പിക്കുന്നത്. പിഴത്തുക വർധിപ്പിക്കുന്നതിലൂടെ, ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ പിന്തിരിപ്പിക്കാനും, അമിത ശബ്ദമുണ്ടാക്കുന്ന കാറുകൾക്കും ട്രക്കുകൾക്കും കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പാക്കാനും കഴിയുമെന്ന് പ്രബ്മീത് സർക്കാരിയ പറയുന്നു. അമിത ശബ്ദം സമീപവാസികൾക്ക് ശല്യമുണ്ടാക്കുക മാത്രമല്ല, ആംബുലൻസ് പോലെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ സൈറണുകൾ കേൾക്കുന്നതിന് തടസ്സമാകുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

You might also like

സേവന തടസ്സം: വലഞ്ഞ് ഉപയോക്താക്കളും മൈക്രോസോഫ്റ്റും

Ontario English public elementary teachers, education workers vote 97% in favour of strike action, union says

ഒന്റാറിയോയിലെ പ്രൈമറി അധ്യാപകരും വിദ്യാഭ്യാസ ജീവനക്കാരും സമരത്തിന് അനുകൂലമായി 97% വോട്ട് ചെയ്തു

ഫൊക്കാന വനിതാ ഫോറം വിദ്യാഭ്യാസ സ്കോളർഷിപ്പ്- മെഡിക്കൽ സഹായം: അപേക്ഷ ക്ഷണിച്ചു

പോർച്ചുഗലിൽ ഹീറ്റർ പൊട്ടിത്തെറിച്ചു മലയാളി യുവാവിന് ദാരുണാന്ത്യം

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി: വിദേശ വിദ്യാർത്ഥികൾക്കുള്ള വീസ നിയന്ത്രണം കോടതി റദ്ദാക്കി

ശൈത്യകാല കൊടുങ്കാറ്റ്: മഞ്ഞിൽ മൂടി ലെത്ത്ബ്രിഡ്ജ് സിറ്റി, കനത്ത വൈദ്യുതി തടസ്സം

Top Picks for You
Top Picks for You