newsroom@amcainnews.com

ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് നീരജ് യാദവ് ആത്മഹത്യ ചെയ്തു

Asian Para Games gold medallist Neeraj Yadav allegedly dies by suicide

മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണമെഡൽ വിജയിയായ നീരജ് യാദവ് (42) ഡൽഹിയിലെ ഫ്ലാറ്റിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യൻ പാരാ അത്‌ലറ്റിക്സ് ചീഫ് കോച്ച് എസ്. സത്യനാരായണയാണ് വിയോഗവാർത്ത മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. മൃതദേഹം ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജി.ടി.ബി) ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കി. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിൽ, അത്‌ലറ്റ് വിപിൻ കസാന എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് നേരിട്ട വിലക്കും സാമ്പത്തിക തകർച്ചയുമാണ് അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിലാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിലക്ക് നിലനിൽക്കുന്നതിനാൽ ജപ്പാനിലെ ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ പാരാ ഗെയിംസിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതാകാം കടുത്ത മാനസിക പ്രയാസത്തിന് കാരണമായതെന്ന് കോച്ച് സത്യനാരായണ വ്യക്തമാക്കി. ഉത്തേജക വിരുദ്ധ അച്ചടക്ക സമിതിക്ക് മുന്നിൽ തന്റെ സാംപിൾ പരിശോധനയിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന വാദവുമായി ഡി.എൻ.എ ടെസ്റ്റ് ആവശ്യപ്പെട്ട് നീരജ് യാദവ് നിയമപോരാട്ടം നടത്തിവരികയായിരുന്നു.

ഏഴാം വയസ്സിൽ പോളിയോ ബാധിച്ച നീരജ്, 2005 മുതൽ 2012 വരെ വീൽചെയർ ടെന്നീസിലാണ് കായിക ജീവിതം ആരംഭിച്ചത്. തുടർന്ന് 2015-ൽ പാരാ അത്‌ലറ്റിക്സിലേക്ക് ചുവടുമാറി. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ 29.84 മീറ്റർ എറിഞ്ഞ് ഏഷ്യൻ റെക്കോർഡോടെ ജാവലിൻ ത്രോ F55 ഇനത്തിൽ സ്വർണ്ണം നേടി. പിന്നീട് 2022-ലെ ഹാംഗ്‌ചൗ ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോ F55, ഡിസ്കസ് ത്രോ F55 എന്നീ ഇനങ്ങളിൽ ഇരട്ട സ്വർണ്ണവും സ്വന്തമാക്കി നീരജ് ചരിത്രം സൃഷ്ടിച്ചിരുന്നു.

You might also like

ഡേവിഡ് എബിയുടെ പിൻഗാമിയെ കണ്ടെത്താൻ ബിസി എൻഡിപി കോക്കസ് ഇന്ന്

Toronto Crime Stoppers pauses program after CBC investigation reveals details of data leak

സിബിസി (CBC) അന്വേഷണത്തിൽ ഡാറ്റാ ചോർച്ചയുടെ വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ടൊറന്റോ ക്രൈം സ്റ്റോപ്പേഴ്സ് പ്രോഗ്രാം താൽക്കാലികമായി നിർത്തിവച്ചു

Pakistan Reluctant to Accept Soldiers' Bodies; India Conducts Respectful Rites; Severe Setback for Pakistan at UN

സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പാക്കിസ്ഥാന് മടി; ആദരവോടെ സംസ്കരിച്ച് ഇന്ത്യ; യുഎന്നിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി

അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 30 മരണം; നിരവധി പേർക്ക് പരുക്ക്

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്: ഗ്രെഗ് ആബട്ടും ജീന ഹിനോജോസയും തമ്മിൽ കടുത്ത പോരാട്ടം

Top Picks for You
Top Picks for You