newsroom@amcainnews.com

ഒറ്റ ഐപി അഡ്രസ്റ്റിൽ നിന്ന് നിരവധി OSAP അപേക്ഷകൾ: ആരോപണവുമായി ഒൻ്റാരിയോ സർക്കാർ

പ്രവിശ്യയിലെ ചില പ്രൈവറ്റ് കരിയർ കോളേജുകളുമായി ബന്ധപ്പെട്ട് ഒരേ ഐപി (IP) അഡ്രസ്റ്റിൽ നിന്ന് പതിനായിരക്കണക്കിന് വ്യാജ OSAP അപേക്ഷകൾ സമർപ്പിക്കപ്പെട്ടതായി കണ്ടെത്തിയതായി ഒൻ്റാരിയോ സർക്കാർ. പ്രവിശ്യയിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ഒൻ്റാരിയോ സ്റ്റുഡൻ്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP). ഇതിലൂടെ വിദ്യാർത്ഥികൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ഗ്രാൻ്റുകളും (Grants) കുറഞ്ഞ പലിശ നിരക്കിലുള്ള ലോണുകളും (Loans) ലഭിക്കും.

ഒപുലെൻസ് എജ്യുക്കേഷൻ ഗ്രൂപ്പിൻ്റെ കീഴിലുള്ള അക്കാദമി ഓഫ് ലേണിങ് ബ്രാംപ്ടൺ ഈസ്റ്റ്, നോർത്ത് യോർക്ക്, ബേ സ്ട്രീറ്റ് കാമ്പസുകളിൽ നിന്നുള്ള അപേക്ഷകളിൽ പകുതിയോളം ഇത്തരത്തിൽ ഒറ്റ ഐപി (IP) അഡ്രസ്റ്റിൽ നിന്നാണെന്ന് കണ്ടെത്തി. ബ്രാംപ്ടൺ ഈസ്റ്റ് കാമ്പസിലെ 6,001 അപേക്ഷകളിൽ 52 ശതമാനവും ഒരൊറ്റ ഐ.പി. വിലാസത്തിൽ നിന്നാണ് വന്നത്. നോർത്ത് യോർക്ക് കാമ്പസിൽ ഇത് 57 ശതമാനവും ബേ കാമ്പസിൽ 25 ശതമാനവുമാണ്.

യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം ചില റിക്രൂട്ടർമാർ അപേക്ഷകൾ സമർപ്പിക്കുകയും, രേഖകൾ അപ്‌ലോഡ് ചെയ്യുകയും, അസൈൻമെൻ്റുകളും കോഴ്സ് വർക്കുകളും പൂർത്തിയാക്കുകയും ചെയ്തതായി ഇരുന്നൂറിലധികം പരാതികൾ ലഭിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കൃത്യമായ പഠനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കഴിയുന്നില്ലെന്ന് കാണിച്ച് മെയ് മാസത്തിൽ സർക്കാർ ഈ മൂന്ന് സ്ഥാപനങ്ങളെയും OSAP ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഈ കോളേജുകൾക്കുമുള്ള OSAP പേയ്‌മെൻ്റുകൾ തടഞ്ഞുവെച്ച സർക്കാർ, വിഷയം ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിന്‍റെ അന്വേഷണത്തിനും വിട്ടിട്ടുണ്ട്.

ഒരൊറ്റ ഐ.പി. വിലാസം കാണിച്ചതുകൊണ്ട് മാത്രം തെറ്റായ പ്രവൃത്തിയോ അനധികൃത പ്രവർത്തനമോ നടന്നു എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് അക്കാദമി ഓഫ് ലേണിങ് വ്യക്തമാക്കി. എന്നാൽ, റിക്രൂട്ടർമാരുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു. സർക്കാർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നും മന്ത്രി നോളൻ ക്വിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

You might also like
On the US border in Texas, Trump deportation drive galvanises midterm vote

ടെക്സസിലെ യു.എസ് അതിർത്തിയിൽ ട്രംപിന്റെ നാടുകടത്തൽ നടപടികൾ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിപ്പിക്കുന്നു

‘എഗ് ഫ്രീസിങ്’; കാനഡയിൽ അണ്ഡം സൂക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർധന

ഓറിഗനിൽ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Decision clearing path for Russia to join world juniors in Alberta is 'very unwelcome,' minister says

അൽബേർട്ടയിൽ നടക്കുന്ന ലോക ജൂനിയർ ഹോക്കിയിലേക്ക് റഷ്യക്ക് പ്രവേശനം നൽകിയ തീരുമാനം തികച്ചും ദൗർഭാഗ്യകരം: മന്ത്രി അനിത ആനന്ദ്

വീസ നിയമങ്ങൾ കർശനമാക്കി ഓസ്ട്രേലിയ: ഇന്ത്യൻ അപേക്ഷകർക്ക് ബയോമെട്രിക് വിവരങ്ങൾ നിർബന്ധം

Tampering led to boat carrying North Vancouver students running aground: investigation

നോർത്ത് വാൻകൂവറിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബോട്ട് നിലയുറപ്പിച്ചതിന് കാരണം അട്ടിമറിയെന്ന് അന്വേഷണ റിപ്പോർട്ട്

Top Picks for You
Top Picks for You