വാഷിങ്ടൺ ഡി.സി : യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ലോഗൻ സർക്കിൾ മേഖലയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിലെ പ്രതി അടിയന്തര വിഭാഗം ഡോക്ടർ ആണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവെപ്പ് നടത്തിയ അക്രമി ഡോ. മാറ്റ് ലാംബർട്ട് ആണെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതി പിന്നീട് സമീപത്തെ അപ്പാർട്ട്മെൻ്റിൽ ഒളിച്ചിരിക്കുകയും സ്വയം വെടിയുതിർത്ത് മരിക്കുകയുമായിരുന്നു.
വ്യാഴാഴ്ച രാവിലെ 8 മണിയോടെ വൈറ്റ് ഹൗസിന് ഏകദേശം ഒരു മൈൽ അകലെ സ്ഥിതി ചെയ്യുന്ന ലോഗൻ സർക്കിൾ മേഖലയിലെ 15-ാം സ്ട്രീറ്റിലായിരുന്നു സംഭവം. കെട്ടിടത്തിലെ ഹോംഓണേഴ്സ് അസോസിയേഷനുമായുള്ള (HOA) തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലാംബർട്ടുമായി ബന്ധപ്പെട്ട ഒരു എക്സ് (X) അക്കൗണ്ടിൽ തന്റെ മാനിഫെസ്റ്റോ ഒരു ‘എഞ്ചിനീയറിങ് റിപ്പോർട്ട്’ ആയി പോസ്റ്റ് ചെയ്തിരുന്നു.
ഈ ആക്രമണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണത്തെക്കുറിച്ചും പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണ സംഘം വിശദമായ പരിശോധനകൾ നടത്തുകയാണ്. വെടിവെയ്പ്പിനെ തുടർന്ന് പ്രദേശം പൊലീസ് പൂർണ്ണമായും സീൽ ചെയ്തു. സമീപത്തെ സ്കൂളുകൾ ലോക്ക്ഡൗൺ ചെയ്യുകയും സ്വാറ്റ് (SWAT) ടീം സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.








