സേവന തടസ്സം: വലഞ്ഞ് ഉപയോക്താക്കളും മൈക്രോസോഫ്റ്റും

ഹോങ്കോങ് : മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ഉണ്ടായ തടസ്സം ഏഷ്യ മുതൽ യുഎസ് വരെയുള്ള രാജ്യങ്ങളിൽ പ്രശ്നം സൃഷ്ടിച്ചതായി റിപ്പോർട്ട്. സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റ് പ്രശ്നം പരിഹരിക്കാൻ പാടുപെടുന്നതിനിടെ, ഔട്ട്ലുക്ക് (Outlook), ടീംസ് (Teams) തുടങ്ങിയ മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സം നിരവധി ഉപയോക്താക്കളെയും കമ്പനികളെയും ചില സർക്കാർ പ്രവർത്തനങ്ങളെയും ബാധിച്ചു. ലോകത്ത് ആകമാനം 430 ദശലക്ഷത്തിലധികം ആളുകൾ മൈക്രോസോഫ്റ്റ് 365 ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഔട്ട്ലുക്ക് ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് വിവിധ രാജ്യങ്ങളിലായി ഏകദേശം 130,000 ഉപയോക്താക്കൾ ‘ഡൗൺഡിറ്റക്ടർ’ […]
വാഷിങ്ടൺ ഡി.സി ജിമ്മിലെ വെടിവെപ്പ്: പ്രതി ഡോക്ടർ

വാഷിങ്ടൺ ഡി.സി : യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ലോഗൻ സർക്കിൾ മേഖലയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിലെ പ്രതി അടിയന്തര വിഭാഗം ഡോക്ടർ ആണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വെടിവെപ്പ് നടത്തിയ അക്രമി ഡോ. മാറ്റ് ലാംബർട്ട് ആണെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതി പിന്നീട് സമീപത്തെ അപ്പാർട്ട്മെൻ്റിൽ ഒളിച്ചിരിക്കുകയും സ്വയം വെടിയുതിർത്ത് മരിക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിയോടെ വൈറ്റ് ഹൗസിന് ഏകദേശം ഒരു മൈൽ അകലെ സ്ഥിതി ചെയ്യുന്ന ലോഗൻ സർക്കിൾ മേഖലയിലെ […]
ക്യൂബയിൽ സൈനിക നടപടിക്ക് സാധ്യത: ഡോണൾഡ് ട്രംപ്

വാഷിങ്ടൺ : വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുൻപായി ക്യൂബയിൽ സൈനിക ഇടപെടൽ നടത്തുന്ന കാര്യം പരിഗണിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പ്രമുഖ റേഡിയോ അവതാരകൻ ഹ്യൂ ഹെവിറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കുന്നതിനെക്കുറിച്ച് ട്രംപ് മുൻപും സംസാരിച്ചിട്ടുണ്ടെങ്കിലും, സൈനിക നടപടിക്ക് ഒരു സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്. “സ്ഥാനമൊഴിയുന്നതിന് മുമ്പ് ക്യൂബയുടെ കാര്യത്തിൽ ഒരു തീരുമാനമാക്കണം” ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ക്യൂബൻ വംശജനായ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ […]
ക്രിസ്മസ് വിസ്മയക്കാഴ്ചകള്‍ക്ക് വർണ്ണപ്പകിട്ടേകി നോര്‍ത്ത്ബ്രൂക്കില്‍ വില്ലോ ഹില്‍ ലൈറ്റ്സ് ഇന്ന് മുതല്‍

ഷിക്കാഗോ : ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ നോര്‍ത്ത്ബ്രൂക്കില്‍ പ്രശസ്തമായ വില്ലോ ഹില്‍ ലൈറ്റ്സ് (Willow Hill Lights) വീണ്ടും ഒരുങ്ങുന്നു. നവംബര്‍ 13 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ആഘോഷത്തില്‍ ഏകദേശം 15 ലക്ഷം എല്‍ഇഡി വിളക്കുകളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഏകദേശം രണ്ടര മൈല്‍ നീളമുള്ള പ്രത്യേക പാതയിലൂടെ സ്വന്തം വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് വര്‍ണാഭമായ ക്രിസ്മസ് അലങ്കാരങ്ങളും പ്രകാശവിസ്മയങ്ങളും ആസ്വദിക്കാമെന്നതാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. നവംബര്‍ 13 മുതല്‍ 2027 ജനുവരി 3 വരെയാണ് പ്രദര്‍ശനം. […]
വാഷിങ്ടണിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു, നാലുപേർക്ക് പരുക്ക്

വാഷിങ്ടൺ ഡി.സി. : അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ലോഗൻ സർക്കിളിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന വ്യക്തിയെ പിന്നീട് മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് ലോഗൻ സർക്കിളിന് സമീപമുള്ള നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിരുന്നു. സമീപത്തെ സ്കൂളുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈറ്റ് ഹൗസിൽനിന്ന് ഏകദേശം ഒരു മൈൽ അകലെ വ്യാപാരസ്ഥാപനങ്ങളും താമസകെട്ടിടങ്ങളും ഉൾപ്പെടുന്ന ജനസാന്ദ്രതയേറിയ മേഖലയിലാണ് വെടിവെപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് ലോഗൻ സർക്കിളിന് […]
തെറ്റായ മൊഴി നല്കി: റോബര്‍ട്ട് എഫ്. കെന്നഡി ജൂണിയറിനെതിരെ സെനറ്റ് അന്വേഷണം

വാഷിങ്ടൺ : അമേരിക്കന്‍ ആരോഗ്യ-മനുഷ്യസേവന വകുപ്പ് സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ കോണ്‍ഗ്രസിന്റെ സ്ഥിരീകരണ വിചാരണയ്ക്കിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണത്തില്‍ രണ്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ അന്വേഷണം ആരംഭിച്ചു. 2019-ല്‍ പസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിലേക്ക് കെന്നഡി നടത്തിയ സന്ദര്‍ശനത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം അദ്ദേഹം കോണ്‍ഗ്രസിനെ തെറ്റിദ്ധരിപ്പിച്ചതായാണ് അന്വേഷണം. ഓറിഗനിൽ നിന്നുള്ള സെനറ്റര്‍ റോണ്‍ വൈഡനും മേരിലാന്‍ഡില്‍നിന്നുള്ള സെനറ്റര്‍ ആഞ്ചല ആള്സോബ്രൂക്സുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. നവംബര്‍ 11-ന് കെന്നഡി മുമ്പ് നേതൃത്വം നല്‍കിയിരുന്ന ചില്‍ഡ്രന്‍സ് […]
നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു: അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് വിദേശ വിദ്യാർത്ഥികൾ

ആംസ്റ്റർഡാം : കർശനമായ വീസ നിയമങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും കാരണം അന്താരാഷ്ട്ര വിദ്യാർത്ഥികൾ അമേരിക്കയെയും ബ്രിട്ടനെയും കൈവിട്ട് ഏഷ്യയിലെയും യൂറോപ്പിലെയും സർവകലാശാലകളിലേക്ക് തിരിയുന്നതായി ആഗോള സർവേ റിപ്പോർട്ട്. സ്റ്റഡിപോർട്ടൽസ്, നാഫ്സ, ഓക്സ്ഫോർഡ് ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് എന്നിവർ സംയുക്തമായി 63 രാജ്യങ്ങളിലെ 437 സർവകലാശാലകളിൽ നടത്തിയ പഠനത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഈ നിർണ്ണായക മാറ്റം വ്യക്തമായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒക്ടോബർ-ഓഗസ്റ്റ് കാലയളവിൽ അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ബ്രിട്ടനിൽ 19 ശതമാനത്തിന്റെയും അമേരിക്കയിൽ 13 ശതമാനത്തിന്റെയും […]
ന്യൂയോര്‍ക്കില്‍ കെട്ടിടം തകര്‍ന്നു വീണ് എട്ടു മരണം: മരിച്ചവരിൽ രണ്ടു കുട്ടികളും

ന്യൂയോര്‍ക്ക് : നഗരത്തിലെ ബ്രൂക്ക്ലിനില് മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേർ മരിച്ചു. നിക്കോള്‍ ഡാനിയേല സാല്വഡ റോഡ്രിഗസ് (9), കെവിന് സാൻ്റിയാഗോ റെയ്സ് ഗോണ്‍സാലസ് (10), ഗബ്രിയേല്‍ സിഗുവെന്സിയ (22), ബാരി മമദൂ (23), ജോസ് ലൂയിസ് കാഗ്വാന കോസ്കില്ലോ (26), എഡ്ഗര്‍ സപോണ് (26), ജുവാന്‍ ഡാനിയേല്‍ സാല്വഡ ഗുസ്മാന് (31), എന്‍ഡിയേ മമദൂ (31) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരില്‍ നാല് അഗ്നിശമനസേനാംഗങ്ങളും ഉള്‍പ്പെടുന്നു. ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രികളില്‍ […]
മെട്രോ വൻകൂവറിൽ വെള്ളപ്പൊക്കത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

വൻകൂവർ : മെട്രോ വൻകൂവറിലെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. കടൽജലനിരപ്പ് ഉയരുന്നതിനൊപ്പം ശക്തമായ തിരമാലകളും ഇടയ്ക്കിടെ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ചയും വാരാന്ത്യത്തിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ ജലനിരപ്പ് ഉയരുന്നതെന്നും ഏജൻസി അറിയിച്ചു. മെട്രോ വാൻകൂവറിലെ തീരപ്രദേശങ്ങൾ, മസ്ക്വിയം ഫസ്റ്റ് നേഷൻ (Musqueam […]
ബ്രാംപ്ടൺ പ്ലാൻ്റ് വിൽപ്പന: സ്റ്റെല്ലാൻ്റിസിനെതിരെ കടുത്ത നടപടിക്ക് ഫെഡറൽ സർക്കാർ

ഓട്ടവ : ഒൻ്റാരിയോ ബ്രാംപ്ടണിലെ സ്റ്റെല്ലാൻ്റിസ് പ്ലാൻ്റ് വിൽപ്പനയിൽ കടുത്ത നടപടികൾക്കൊരുങ്ങി ഫെഡറൽ സർക്കാർ. വാഹന നിർമ്മാണ ശാല പ്രതിരോധ കരാർ കമ്പനിയായ റോഷെലിന് (Roshel) വിൽക്കാനുള്ള തീരുമാനം ഫെഡറൽ സർക്കാരുമായുള്ള കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്ന് വ്യവസായ മന്ത്രി മെലനി ജോളി വ്യക്തമാക്കി. 2022-ലെ കരാർ പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതോടെ സ്റ്റെല്ലാൻ്റിസിന് അനുവദിച്ച ഫെഡറൽ ഫണ്ടിങ് തിരികെ ലഭിക്കാൻ കോടതിയെ സമീപിക്കുമെന്നും മെലനി ജോളി പറഞ്ഞു. ജീപ്പ് കോമ്പസ് നിർമ്മാണം നിർത്തിവെച്ചതും പകരം […]
