newsroom@amcainnews.com

സാൽമൊണെല്ല: കാനഡയിൽ ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചു

സാൽമൊണെല്ല അണുബാധ സാധ്യതയെ തുടർന്ന് കാനഡയിലെ രണ്ടു പ്രവിശ്യകളിൽ വിറ്റഴിച്ച ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ക്യുബെക്ക്, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിതരണം ചെയ്തതും ‘എവറസ്റ്റ് ട്രേഡേഴ്സ്’ (Everest Traders Inc.) പുറത്തിറക്കിയതുമായ “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” (Roasted Lemon N’ Chilli Peanuts) ആണ് ബാധിച്ച ഉൽപ്പന്നം.

തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും, അവ ഉപേക്ഷിക്കുകയോ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. സാൽമൊണെല്ല ബാധിച്ച ഭക്ഷണം കേടായതായി കാഴ്ചയിലോ ഗന്ധത്തിലോ തോന്നില്ലെങ്കിലും അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” ആയി ബന്ധപ്പെട്ട് ഇതുവരെ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

You might also like

കാലാവസ്ഥാ വ്യതിയാനം: കാനഡയിൽ താപനില 5 ഡിഗ്രി വരെ ഉയരുമെന്ന് പുതിയ റിപ്പോർട്ട്

എം.പി സൽമ സാഹിദിൻ്റെ വാഹനങ്ങൾക്ക് തീയിട്ട സംഭവം: യുവാവ് അറസ്റ്റിൽ

Prince Harry and Meghan return to Britain; couple 'surprised' by King Charles' letter regarding royal status

ഹാരിയും മേഘനും ബ്രിട്ടനിലേക്ക് തിരിച്ചെത്തി; രാജകീയ പദവി സംബന്ധിച്ച് കിംഗ് ചാൾസിന്റെ കത്തിൽ ദമ്പതികൾക്ക് ‘അത്ഭുതം’

ഡീസൽ വിലയിൽ കുതിച്ചുയരുന്നു: അവശ്യവസ്തുക്കളുടെ വില വർധന പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ

വ്യാപാരയുദ്ധം രൂക്ഷം: കനേഡിയൻ മദ്യത്തിനും മോട്ടോര്‍സൈക്കിളുകള്‍ക്കും അമേരിക്കയില്‍ വിലക്ക്

Apple's 'Surprise and Shine' Launch with a Brand Shift; iPhone 18 Pro and First Foldable Phone in September?

ബ്രാന്റ് മാറ്റിപ്പിടിക്കലുമായി ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ലോഞ്ച്; ഐഫോൺ 18 പ്രോയും ഫസ്റ്റ് ഫോൾഡബിൾ ഫോണും സെപ്റ്റംബറിൽ

Top Picks for You
Top Picks for You