ന്യൂയോര്‍ക്കില്‍ വീണ്ടും ലെജിയണയേഴ്‌സ് അണുബാധ: ഒരാള്‍ മരിച്ചു, അഞ്ചുപേര്‍ ആശുപത്രിയിൽ

ലെജിയണയേഴ്‌സ് രോഗം ബാധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. കൂടാതെ അഞ്ചുപേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ബ്രോങ്ക്‌സിലെ മെല്‍റോസ്, മോറിസാനിയ മേഖലകളിലാണ് നിലവില്‍ അഞ്ച് കേസുകളും മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകളുടെ പരിശോധനാ ഫലങ്ങള്‍ക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്. ഈ മേഖലയിലെ കൂളിങ് ടവറുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരില്‍ ലെജിയണയേഴ്‌സ് അണുബാധ സംശയിക്കുന്ന പക്ഷം ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. അടുത്തിടെ മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ് […]
സാൽമൊണെല്ല: കാനഡയിൽ ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചു

സാൽമൊണെല്ല അണുബാധ സാധ്യതയെ തുടർന്ന് കാനഡയിലെ രണ്ടു പ്രവിശ്യകളിൽ വിറ്റഴിച്ച ചില്ലി പീനട്ട്സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ക്യുബെക്ക്, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിതരണം ചെയ്തതും ‘എവറസ്റ്റ് ട്രേഡേഴ്സ്’ (Everest Traders Inc.) പുറത്തിറക്കിയതുമായ “റോസ്റ്റഡ് ലെമൺ ആൻഡ് ചില്ലി പീനട്ട്സ്” (Roasted Lemon N’ Chilli Peanuts) ആണ് ബാധിച്ച ഉൽപ്പന്നം. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും, അവ ഉപേക്ഷിക്കുകയോ തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. സാൽമൊണെല്ല […]
ശ്രദ്ധിക്കുക: വയർലെസ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ച് ബെൽ കാനഡ

കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ വയർലെസ് ഉപയോക്താക്കളുടെ പ്രതിമാസ പ്ലാൻ നിരക്കുകൾ വീണ്ടും വർധിപ്പിച്ചു. ഒക്ടോബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുടെ പ്ലാനുകൾക്ക് പ്രതിമാസം 6 ഡോളർ വീതം വർധനയാണ് ഉണ്ടാകുക. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ മൊബൈൽ ബില്ലും മാർച്ചിൽ ഇന്‍റർനെറ്റ് ബില്ലും വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധന ബെൽ കാനഡ നടപ്പിലാക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച് ഉപയോക്താക്കൾക്ക് പ്രതിമാസ ബില്ലുകളിലൂടെയും മൈബെൽ ആപ്പ് വഴിയും അറിയിപ്പുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ നിരക്ക് വർധനയോടെ […]
വധഭീഷണി, വെടിവെപ്പ്: കാൽഗറിയിൽ ഇന്ത്യൻ വംശജർ അറസ്റ്റിൽ

കാൽഗറിയിൽ വീട്ടമ്മയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വംശജർ അറസ്റ്റിലായി. കാൽഗറി സ്കൈവ്യൂവിൽ മാർച്ച് 25-നാണ് സംഭവം. പണം നൽകണമെന്ന് വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയയ്ക്കുകയും തുടർന്ന് ഇരയായ വീട്ടമ്മയുടെ വീടിന് നേരെ വെടിവെപ്പ് നടക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭീഷണിപ്പെടുത്തിയ ക്രിമിനൽ സംഘത്തിന് വീട്ടമ്മയുടെ വിവരങ്ങൾ ചോർത്തി നൽകിയ ഇവരുടെ ജീവനക്കാരി ഇന്ത്യൻ വംശജയായ കനുരീത് കൗർ (23) ആണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കനുരീത് കൗറിനെയും, 17 വയസ്സുകാരനെയും […]
വ്യാപാര യുദ്ധം: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവയുമായി യുഎസ്

യുഎസ്-കാനഡ വ്യാപാര യുദ്ധം രൂക്ഷമാകുന്നു. കാനഡയുടെ പ്രതികാര തീരുവയ്ക്ക് മറുപടിയായി വിവിധ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവയും നിരോധനവും നടപ്പിലാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. അമേരിക്കൻ കർഷകരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്നും അധികൃതർ വ്യക്തമാക്കി. ഗോൾഫ് കാർട്ടുകൾ, പോണി ഫർ (Pony Fur), മുളകൊണ്ടുള്ള ഫർണിച്ചർ, മെസ്കാൽ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളാണ് പുതിയ തീരുവ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയുടെ ദേശീയ കായിക വിനോദമായ ഐസ് ഹോക്കി സ്റ്റിക്കുകൾക്കും തീരുവ ചുമത്തിയിട്ടുണ്ട്. അതേസമയം പുതിയ […]
