newsroom@amcainnews.com

ഡാലസ് ക്നാനായ കാത്തലിക് അസോസിയേഷൻ ഓണാഘോഷം നാളെ

ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് ഡാലസ്–ഫോർട്ട് വർത്തിന്‍റെ (KCADFW) ഈ വർഷത്തെ ഓണാഘോഷം നാളെ (സെപ്റ്റംബർ 12 ശനിയാഴ്ച) ഫാർമേഴ്സ് ബ്രാഞ്ചിലെ ക്നായി തോമൻ ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും. “Together in Faith, Family & Tradition” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആഘോഷത്തിൽ സമൂഹത്തിലെ എല്ലാ പ്രായക്കാരെയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. KCADFW പ്രസിഡൻ്റ് ബൈജു ആലപ്പാട്ടിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. വൈസ് പ്രസിഡൻ്റ് ജോബി പഴുക്കയിൽ, സെക്രട്ടറി ബിനോയ് പുത്തൻ മഠത്തിൽ, ജോയിൻ്റ് സെക്രട്ടറി അജീഷ് മുളവിനാൽ, ട്രഷറർ ഷോൺ ഏലൂർ, ഡോ. സ്റ്റീഫൻ പോട്ടൂർ, സിൽവെസ്റ്റർ കോടുനിനാംകുന്നേൽ, സേവ്യർ ചിറയിൽ, തങ്കച്ചൻ കിഴെക്കെപുറത്തു, ജിജി കുന്നശ്ശേരിൽ, കെവിൻ പല്ലാട്ടുമഠം, ലൂസി തറയിൽ, ബിബിൻ വില്ലൂത്തറ, സുജിത് വിശാഖംതറ, ലിബി എരിക്കാട്ടുപറമ്പിൽ, ഫെബിൻ പല്ലാട്ടുമഠം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികളുടെ സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തിന്‍റെ ഭാഗമായി രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 വരെ ടാലൻ്റ് ഫെസ്റ്റ് നടക്കും. 400 ഓളം മത്സരാർത്ഥികൾ 35-ലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സംഗീതം, നൃത്തം, പ്രസംഗം തുടങ്ങി വിവിധ കലാ ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ടാലൻ്റ് ഫെസ്റ്റിന്‍റെ പ്രധാന ആകർഷണമായിരിക്കും. വൈകുന്നേരം 6 മണിക്ക് മഹാബലി എഴുന്നള്ളിപ്പോടെ ഔദ്യോഗിക ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിനു ശേഷം പരമ്പരാഗത ഓണസദ്യ ഒരുക്കിയിട്ടുണ്ട്.

ഓണാഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രശസ്ത കോമഡി കലാകാരനും നടനുമായ ജോബി പാല മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കും. കേരള അസോസിയേഷൻ ഓഫ് ഡാലസ് പ്രസിഡൻ്റ് ഷിജു അബ്രഹാമും പ്രത്യേക അതിഥിയായി പങ്കെടുക്കും. ഓണസദ്യയ്ക്ക് ശേഷം കേരളത്തിന്‍റെ തനതായ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ സാംസ്കാരിക പരിപാടികൾ അരങ്ങേറും. വിവിധ കലാപരിപാടികൾ, നൃത്തം, സംഗീതം, ചെണ്ടമേളം എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകരും. സാംസ്കാരിക പരിപാടികൾ രാത്രി 10 മണി വരെ തുടരും.

You might also like

ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മൂന്ന് ഇന്തോ-അമേരിക്കൻ സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

ആശങ്കയായി ലിഥിയം-അയേൺ ബാറ്ററി: ടൊറൻ്റോയിൽ റെക്കോർഡ് തീപിടിത്തം

ചരക്കുനീക്കം പ്രതിസന്ധിയില്‍: യുഎസ്- കാനഡ അതിര്‍ത്തി പരിശോധന ശക്തമാക്കി ട്രംപ്

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

California Malayali Murder: Investigation and Further Actions

കലിഫോർണിയയിലെ മലയാളി കൊലപാതകം: അന്വേഷണവും തുടർനടപടികളും

ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം: പ്രതികളുടെ ചിത്രം പുറത്തുവിട്ടു കാൽഗറി പോലീസ്

Top Picks for You
Top Picks for You