newsroom@amcainnews.com

ശ്രദ്ധിക്കുക: വയർലെസ് പ്ലാൻ നിരക്കുകൾ വർധിപ്പിച്ച് ബെൽ കാനഡ

കാനഡയിലെ പ്രമുഖ ടെലികോം കമ്പനിയായ ബെൽ കാനഡ വയർലെസ് ഉപയോക്താക്കളുടെ പ്രതിമാസ പ്ലാൻ നിരക്കുകൾ വീണ്ടും വർധിപ്പിച്ചു. ഒക്ടോബർ മുതൽ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളുടെ പ്ലാനുകൾക്ക് പ്രതിമാസം 6 ഡോളർ വീതം വർധനയാണ് ഉണ്ടാകുക. ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ മൊബൈൽ ബില്ലും മാർച്ചിൽ ഇന്‍റർനെറ്റ് ബില്ലും വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിരക്ക് വർധന ബെൽ കാനഡ നടപ്പിലാക്കുന്നത്. നിരക്ക് വർധന സംബന്ധിച്ച് ഉപയോക്താക്കൾക്ക് പ്രതിമാസ ബില്ലുകളിലൂടെയും മൈബെൽ ആപ്പ് വഴിയും അറിയിപ്പുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

പുതിയ നിരക്ക് വർധനയോടെ രണ്ട് ലൈനുകളുള്ള ഒരു കുടുംബത്തിന് ഒരു വർഷം നികുതിക്ക് പുറമെ 144 ഡോളറും നാല് ലൈനുകളുള്ള കുടുംബങ്ങൾക്ക് 288 ഡോളറും അധികമായി ചെലവാകും. ഇതോടൊപ്പം മാനിറ്റോബയിലെ ബെൽ എം.ടി.എസ് സേവനങ്ങളായ ഫൈബർ ഇന്‍റർനെറ്റ്, ടിവി, ഫോൺ ലൈനുകൾ എന്നിവയ്ക്കും ഒക്ടോബർ ഒന്നു മുതൽ ചാർജ്ജ് കൂടും.

You might also like
California Malayali Murder: Investigation and Further Actions

കലിഫോർണിയയിലെ മലയാളി കൊലപാതകം: അന്വേഷണവും തുടർനടപടികളും

Six dead and more feared trapped in collapsed building in Delhi

തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതൻ പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 7 ആയി ഉയർന്നു

Cape Breton communities cut off as severe storm exposes fragile roads

ശക്തമായ കൊടുങ്കാറ്റിൽ റോഡുകൾ തകർന്നതിനെ തുടർന്ന് കേപ് ബ്രെട്ടൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

Trump's move to redraw American borders: 'Greater US map' featuring Canada and Mexico released

അമേരിക്കൻ അതിർത്തികൾ മാറ്റിവരയ്ക്കാൻ ട്രംപിന്റെ നീക്കം: കാനഡയും മെക്സിക്കോയും ഉൾപ്പെടുത്തി ‘വിശാല യുഎസ് ഭൂപടം’ പുറത്തുവിട്ടു

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സൊസൈറ്റി കാര്‍ണിവല്‍ സെപ്റ്റംബര്‍ 12-ന്

Athletics Canada says mountaineer goes missing attempting Matterhorn record

അത്‌ലറ്റിക്സ് കാനഡ അംഗം മാറ്റർഹോൺ കൊടുമുടിയിൽ കയറുന്നതിനിടെ കാണാതായതായി റിപ്പോർട്ട്

Top Picks for You
Top Picks for You