newsroom@amcainnews.com

വ്യാപാരയുദ്ധം രൂക്ഷം: കനേഡിയൻ മദ്യത്തിനും മോട്ടോര്‍സൈക്കിളുകള്‍ക്കും അമേരിക്കയില്‍ വിലക്ക്

കാനഡ-യുഎസ് വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതിനിടെ പുതിയ നീക്കവുമായി പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. കാനഡയില്‍ നിന്നുള്ള മദ്യം, മോട്ടോര്‍സൈക്കിളുകള്‍, ചില പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കാന്‍ ട്രംപ് ഉത്തരവിട്ടു. സെപ്റ്റംബര്‍ 29 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. വേ പ്രോട്ടീന്‍, മൊളാസസ്, വിവിധ മദ്യ ഉല്‍പ്പന്നങ്ങള്‍, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവയാണ് നിരോധനത്തിന്‍റെ പരിധിയില്‍ വരുന്നത്. അതേസമയം ചില ചീസ് ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, അലുമിനിയം, മരം, ഫര്‍ണിച്ചര്‍, ലൈറ്റിങ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ കനേഡിയന്‍ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ തീരുവ ചുമത്താനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ മദ്യത്തിന്‍റെ വില്‍പ്പന ചില കനേഡിയന്‍ പ്രവിശ്യകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കടകളില്‍ നിരോധിച്ചതാണ് പുതിയ ഇറക്കുമതി വിലക്കിന് പ്രധാന കാരണമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.

കഴിഞ്ഞ മാസം കാനഡയില്‍ നിന്നുള്ള ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ പ്രതികാര തീരുവ പ്രഖ്യാപിക്കുകയും ചൊവ്വാഴ്ച അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ നടപടികള്‍. അതേസമയം, പ്രധാന വ്യാപാര പങ്കാളിയായ അമേരിക്കയുമായുള്ള ആശ്രിതത്വം കുറയ്ക്കാനും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനുമാണ് കാനഡയുടെ നീക്കം. ഇരുരാജ്യങ്ങളും പരസ്പരം തീരുവയും ഇറക്കുമതി നിയന്ത്രണങ്ങളും ശക്തമാക്കുന്നതോടെ വടക്കേ അമേരിക്കയിലെ വ്യാപാരബന്ധങ്ങളെയും യുഎസ്-മെക്‌സിക്കോ-കാനഡ വ്യാപാര കരാറിന്‍റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും വര്‍ധിക്കുകയാണ്.

You might also like
Filipino-Canadian leaders Noemi Victorino, Narima Dela Cruz join Surrey council race

ഫിലിപ്പിനോ-കനേഡിയൻ നേതാക്കളായ നോമി വിക്ടോറിനോയും നരിമ ഡെല ക്രൂസും സറേ കൗൺസിൽ മത്സരത്തിലേക്ക്

ഡ്രൈവിങ് ലൈസൻസ് അപേക്ഷാ നടപടികൾ ലളിതമാക്കി ആൽബർട്ട സർക്കാർ

Wholesale inflation rises by most in 3 months ahead of Fed interest-rate decision

വിലക്കയറ്റ സൂചനകൾക്കിടയിൽ മൊത്തവ്യാപാര പണപ്പെരുപ്പം മൂന്ന് മാസത്തെ ഉയർന്ന നിരക്കിൽ

Bank Employees' Strike Announced; Banks to Remain Closed for Consecutive Days

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു; തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഹെൽത്ത് കെയർ-സോഷ്യൽ അസിസ്റ്റൻസ് എക്സ്പ്രസ് എൻട്രി ഡ്രോ: 3,500 പേർക്ക് ഇൻവിറ്റേഷൻ

Historic achievement for California Blasters Volleyball Club

കലിഫോർണിയ ബ്ല്ലാസ്റ്റേഴ്സ് വോളീബോൾ ക്ലബിന് ചരിത്രനേട്ടം

Top Picks for You
Top Picks for You