ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിൻസ് ഹാരിയും മേഘൻ മാർക്കലും കുട്ടികളോടൊപ്പം ബ്രിട്ടനിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ, അവർ ഔദ്യോഗിക പദവികളില്ലാത്ത അംഗങ്ങൾ മാത്രമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കിംഗ് ചാൾസ് മൂന്നാമന്റെ കത്ത് പുറത്തുവന്നു. ലേർഡ് ചേംബർലെയ്ൻ മുഖേന മുതിർന്ന ഉദ്യോഗസ്ഥർക്കും സർക്കാരിനും കൈമാറിയ ഈ കത്ത് മാധ്യമങ്ങൾക്ക് ലഭിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് മാത്രമാണ് ദമ്പതികൾക്ക് ലഭിച്ചതെന്നും, പ്രതികരിക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് നൽകിയതെന്നതുമാണ് അവരുടെ അമ്പരപ്പിന് കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2020-ൽ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയ അതേ വ്യവസ്ഥകൾ തന്നെയാണ് കട്ടിൽ ആവർത്തിച്ചിരിക്കുന്നത്. വാണിജ്യ, ജീവകാരുണ്യ താൽപ്പര്യങ്ങളുള്ള സ്വകാര്യ പൗരന്മാരെപ്പോലെയാണ് അവരുടെ നിലപാടെന്നും, “ഹിസ് റോയൽ ഹൈനസ്”, “ഹെർ റോയൽ ഹൈനസ്” എന്നീ വിശേഷണങ്ങൾ അവർ തുടർന്നും ഉപയോഗിക്കില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ തിരിച്ചുവരവിനു ശേഷമുള്ള അവരുടെ പദവിയെച്ചി ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ഈ ഔദ്യോഗിക കത്ത് അയച്ചിരിക്കുന്നത്.
യുകെയിൽ സ്ഥിരതാമസമാക്കുന്ന ദമ്പതികളുടെ സുരക്ഷാ ക്രമീകരണങ്ങളും നിലവിൽ സജീവമായ ചർച്ചയിലാണ്. ബ്രിട്ടനിലെത്തിച്ചേർന്ന ഇവർക്ക് നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള സുരക്ഷ നൽകുന്ന കാര്യം റോയൽ ആൻഡ് വിഐപി എക്സിക്യൂട്ടീവ് കമ്മിറ്റി (ആർഎവിഇസി) ഈ ആഴ്ച യോഗം ചേർന്ന് വിലയിരുത്തും. ഇൻവിക്ടസ് ഗെയിംസ് ഉൾപ്പെടെയുള്ള സ്വകാര്യ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഹാരി മുന്നോട്ട് പോകുന്നതിനിടയിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.







