newsroom@amcainnews.com

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും വിദേശ പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇതിനായി 2027-ൽ പുതിയ കാറ്റഗറികൾ നിശ്ചയിക്കുന്നതിനായി പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ഐആർസിസി. 2026 ഓഗസ്റ്റ് 4-ന് ആരംഭിച്ച കൺസൾട്ടേഷൻ സെപ്റ്റംബർ 1 വരെ തുടരും.

2027-ലെ ഇമിഗ്രേഷൻ നയം പ്രകാരം ആഗോള തലത്തിലെ പ്രൊഫഷണലുകളെ ആകർഷിക്കാൻ പുതിയ കാറ്റഗറികൾ ആരംഭിക്കാനാണ് ഐആർസിസി ലക്ഷ്യമിടുന്നത്. ഇതിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലെ വിദഗ്ദ്ധർക്കായി ഗ്ലോബൽ ടാലൻ്റ് സ്ട്രീം, ശാസ്ത്ര ഗവേഷകരെ ആകർഷിക്കുന്നതിനായി ഗ്ലോബൽ റിസേർച്ചേഴ്‌സ് സ്ട്രീം, ഉയർന്ന സാങ്കേതികവിദ്യ, ആരോഗ്യം, ട്രേഡ്സ് എന്നിവയിലെ ഇന്‍റർനാഷണൽ ടാലൻ്റ് സ്ട്രാറ്റജി, കൂടാതെ അമേരിക്കയിൽ ജോലി ചെയ്യുന്ന H-1B വിസയുള്ള വിദേശ ജീവനക്കാർക്കായി നേരിട്ടുള്ള സ്പെഷ്യൽ പാത്ത് വേ എന്നിവയാണ് പ്രധാന കാറ്റഗറി നിർദ്ദേശങ്ങൾ.

ഫെഡറൽ സർക്കാരിന്‍റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ പ്രധാനമായും ഹെൽത്ത്‌കെയർ, ട്രേഡ്സ്, എഡ്യൂക്കേഷൻ, ട്രാൻസ്പോർട്ടേഷൻ എന്നീ മൂന്ന് പാത്ത് വേകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. കൂടാതെ ക്യുബെക്ക് ഒഴികെയുള്ള പ്രവിശ്യകളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവരുടെ സാന്നിധ്യം വർധിപ്പിക്കുക എന്നതും പുതിയ ഇമിഗ്രേഷൻ നയത്തിന്‍റെ ലക്ഷ്യമാണ്. 2026-ൽ നിലവിലുള്ള പത്ത് വിഭാഗങ്ങളിൽ ഫ്രഞ്ച് ഭാഷാ പ്രാവീണ്യം, ഹെൽത്ത്‌കെയർ, STEM, ട്രേഡ്സ്, വിദ്യാഭ്യാസം, ഗതാഗതം, ഡോക്ടർമാർ, ഗവേഷകർ, സീനിയർ മാനേജർമാർ എന്നീ ഒൻപത് ‍വിഭാ​ഗവും 2027-ലേക്കും തുടരണമോ എന്നതും കൺസൾട്ടേഷനിൽ അഭിപ്രായം രേഖപ്പെടുത്താം.

You might also like

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെൻ്റ്: ടീം ഫിലഡൽഫിയ ചാമ്പ്യന്മാർ

Soil Excavation and Heavy Downpours: Details of Malappuram's Natural Disasters and Prevention Measures

മണ്ണെടുപ്പും പെരുമഴയും: മലപ്പുറത്തെ പ്രകൃതിദുരന്തങ്ങളുടെയും പ്രതിരോധത്തിന്റെയും വിശദാംശങ്ങൾ

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

NYC Council pushes strict measures to control dangerous e-bikes

അപകടകരമായ ഇ-ബൈക്കുകളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ന്യൂയോർക്ക് സിറ്റി കൗൺസിൽ

കാട്ടുതീ പടരുന്നു: ബി.സി. സമ്മർലാൻഡിൽ ഒഴിപ്പിക്കൽ ഉത്തരവ്, ജാഗ്രതാ നിർദ്ദേശം

Top Picks for You
Top Picks for You