newsroom@amcainnews.com

പ്രവിശ്യാ കുടിയേറ്റത്തിന് ഫീസ് നിശ്ചയിച്ച് നോവ സ്കോഷ്യ: സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

കാനഡയിലെ നോവ സ്കോഷ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഫീസ് നിശ്ചയിച്ച് പ്രവിശ്യാ സർക്കാർ. നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ (NSNP) വർക്കർ സ്ട്രീം വഴി കുടിയേറ്റത്തിന് അപേക്ഷിക്കുന്ന വിദേശികൾ 1,000 ഡോളർ അപേക്ഷാ ഫീസ് നൽകണം. സംരംഭക സ്ട്രീം വഴി അപേക്ഷിക്കുന്നവർക്ക് 2,000 ഡോളർ അപേക്ഷാ ഫീസും നൽകണമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. പുതിയ ഫീസുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

വർക്കർ സ്ട്രീമിൽ ഉൾപ്പെടുന്ന സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജുവേറ്റ്, നോവ സ്കോഷ്യ എക്സ്പ്രസ് എൻട്രി എന്നിവയ്ക്ക് 1,000 ഡോളറും ഓൻ്റർപ്രണർ സ്ട്രീമിലെ ന്യൂ ബിസിനസ് പർച്ചേഴ്സ്, പർച്ചേഴ്സ് ഓഫ് എക്സിസ്റ്റിങ് ബിസിനസ്, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് ഓൻ്റർപ്രണർ എന്നീ പാത്ത് വേകൾക്ക് 2,000 ഡോളറുമാണ് ഫീസ്. എന്നാൽ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് (EOI) സമർപ്പിക്കുന്നതിനും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിനും (AIP) ഫീസ് ഈടാക്കില്ല.

സെപ്റ്റംബർ 1-നോ അതിനു ശേഷമോ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മാത്രമേ പുതിയ ഫീസ് ബാധകമാകൂ. EOI പൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് ഫീസ് അടയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇമെയിൽ വഴി ലഭിക്കും. വർക്കർ സ്ട്രീമിൽ ഉള്ളവർ തിരഞ്ഞെടുക്കപ്പെട്ട് 7 ദിവസത്തിനുള്ളിൽ ഫീസ് അടയ്ക്കണം. ഓൻ്റർപ്രണർ സ്ട്രീമിൽ ഉള്ളവർ അപേക്ഷിക്കുന്ന പാത്ത് വേ അനുസരിച്ച് 90 മുതൽ 180 ദിവസത്തിനകം ഫീസ് അടയ്ക്കണം.

You might also like
Repeated POCSO Cases: Absconding Taliparamba Native Arrested Again

തുടർച്ചയായ പോക്സോ കേസുകൾ: ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ് സ്വദേശിനി വീണ്ടും അറസ്റ്റിൽ

"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

കാട്ടുതീ പടരുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം

Musical Extravaganza at the 2026 Canadian National Exhibition (CNE): 'Bell Soundstage' Concert Lineup Announced

2026 കനേഡിയൻ നാഷണൽ എക്സിബിഷനിൽ (CNE) സംഗീത വസന്തം: ‘ബെൽ സൗണ്ട്സ്റ്റേജ്’ ഗാനമേള ലൈനപ്പ് പ്രഖ്യാപിച്ചു

Miss Kerala Contest to Feature at Canada's 'Maha Onam'; Event Begins on August 15 in Toronto

കാനഡയിലെ ‘മഹാഓണ’ത്തിന് ഇത്തവണ മിസ് കേരള മത്സരവും; ഓഗസ്റ്റ് 15-ന് ടൊറന്റോയിൽ തുടക്കം

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

Top Picks for You
Top Picks for You