ഫോമാ (FOMAA) 2026 ഹ്യൂസ്റ്റൺ കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച 56 ടൂർണമെൻ്റ് വൻ വിജയമായി. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായ ടീം ഫിലഡൽഫിയ ചാമ്പ്യന്മാരായി.
ഒന്നാം റണ്ണറപ്പായി ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം ഹ്യൂസ്റ്റൺ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം റണ്ണറപ്പായി ജോസഫ് മുലയാനിക്കുന്നേൽ (ക്യാപ്റ്റൻ), ബേബി ചെറുകര, എബ്രഹാം കളപുരയ്ക്കൽ എന്നിവരടങ്ങിയ ഹ്യൂസ്റ്റൺ ടീം സ്ഥാനം നേടി. ഡോ. സതീഷ് അമ്പാടി (ക്യാപ്റ്റൻ), മഹേഷ് നായർ, രവിശങ്കർ മേനോൻ എന്നിവരടങ്ങിയ അരിസോന ടീം മൂന്നാം റണ്ണറപ്പായി. ഒന്നാം സമ്മാനമായി 1,500 ഡോളർ, രണ്ടാം സമ്മാനമായി 750 ഡോളർ, മൂന്നാം സമ്മാനമായി 400 ഡോളർ വീതം ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു. ടൂർണമെൻ്റിന്റെ വിജയകരമായ നടത്തിപ്പിന് ടൂർണമെൻ്റ് കമ്മിറ്റി അംഗങ്ങളായ സാബു സ്കറിയ, തോമസ് ഒളിയാംകുന്നേൽ, ജോൺസൺ മാത്യു, ബിഞ്ചു ജോൺ എന്നിവർ നേതൃത്വം നൽകി.







