newsroom@amcainnews.com

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

ആൽബർട്ടയിലെ സ്റ്റോണി ട്രെയിലിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ ‘ത്സൂട്ടിന പാർക്ക്‌വേയ്ക്ക്’ സമീപം മെഴ്‌സിഡസ് ബെൻസ് കാർ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകൾക്കും തീപിടിച്ചു. മെഴ്‌സിഡസ് ബെൻസിലെ ഡ്രൈവർ, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവരും, കാറിലുണ്ടായിരുന്ന 43-കാരനായ ഡ്രൈവറുമാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട ബെൻസിലേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറി. ഈ കാറിലുണ്ടായിരുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗവും മദ്യപിച്ചു വാഹനമോടിച്ചതുമാകാം അപകട കാരണമെന്ന് കരുതുന്നതായി കാൽഗറി പോലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.

You might also like

കാത്തിരിപ്പ് വിഫലം: കാൽഗറിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

ന്യൂയോര്‍ക്കില്‍ ലെജിയോണയേഴ്‌സ് അണുബാധ: മരണം ആറായി, 90 കേസുകള്‍ സ്ഥിരീകരിച്ചു

US Sanctions Iran's Mahan Air: India-based 'Skiez Travels' Included in the List

ഇറാന്റെ മഹാൻ എയറിന് യു.എസ്. ഉപരോധം: പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ‘സ്കൈസ് ട്രാവൽസും’

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

Top Picks for You
Top Picks for You