newsroom@amcainnews.com

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

ബ്രിട്ടിഷ് കൊളംബിയയിലെ ഒകനാഗൻ വാലിയിൽ ബാൾഡ് റേഞ്ച് കാട്ടുതീ അനിയന്ത്രിതമായതോടെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ആരംഭിച്ച കാട്ടുതീയെ തുടർന്ന് ഇരുപത്തിനായിരുത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാട്ടുതീയിൽ ഒരാൾ കൊല്ലപ്പട്ടതായി സംശയിക്കുന്നതായി പോലീസും ബി.സി. കോറോണേഴ്‌സ് സർവീസും അറിയിച്ചു. കാട്ടുതീ ബാധിത പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്.

തീപിടുത്തത്തിൽ കുടുങ്ങിയ ആളുകളെ വ്യോമമാർഗം ഒഴിപ്പിക്കൽ നടക്കുന്നുണ്ട്. അതേസമയം അടിയന്തര സംഘങ്ങൾ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ശനിയാഴ്ച നിരവധി പുതിയ ഒഴിപ്പിക്കൽ ഉത്തരവുകളും അലേർട്ടുകളും പുറപ്പെടുവിച്ചു. ജനങ്ങൾ, എമർജൻസി ഇൻഫോ ബി.സി., ഡ്രൈവ്ബിസി, ബി.സി. വൈൽഡ്‌ഫയർ സർവീസ്, നിങ്ങളുടെ പ്രാദേശിക സർക്കാർ തുടങ്ങിയവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You might also like
Canada travel chaos: WestJet strike cancels over 300 flights

കാനഡയിൽ യാത്രാ ദുരിതം: വെസ്റ്റ്‌ജെറ്റ് പണിമുടക്കിനെ തുടർന്ന് 300-ലധികം സർവീസുകൾ റദ്ദാക്കി

കാനഡയിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; ഗോഫണ്ട് ആരംഭിച്ചു

ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

ആൽബർട്ട സ്റ്റോണി ട്രെയിലിൽ വാഹനാപകടം: കുട്ടിയുൾപ്പെടെ നാല് പേർ മരിച്ചു

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

Top Picks for You
Top Picks for You