newsroom@amcainnews.com

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ (മികച്ച നവാഗത അധ്യാപിക) പുരസ്കാരം നേടിയ ഇൻഡ്യാനയിലെ അധ്യാപികയും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു. സൗത്ത് ബെൻഡിലെ ജോൺ ആഡംസ് ഹൈസ്കൂളിലെ ലൈഫ് സ്കിൽസ് അധ്യാപികയായ ഹന്ന സ്വെയ്ഗ് (21), അനുജൻ ജോസഫ് (18) എന്നിവരാണ് കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്. മാനസിക വളർച്ച കുറഞ്ഞ അനുജനായ ജോസഫിനെയും വിദ്യാർത്ഥികളെയും ചേർത്തുപിടിച്ച ഹന്നയുടെ വേർപാടിൽ സ്കൂൾ അധികൃതരും നാട്ടുകാരും കടുത്ത ദുഃഖത്തിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ടൊറൻ്റോയിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

കഴിഞ്ഞ വർഷം ഒൻ്റാരിയോയിലെ ടൊറൻ്റോയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. ടൊറൻ്റോ സ്വദേശി അബ്ദുൾ ഗഫൂരി (32) ആണ് അറസ്റ്റിലായത്. 30 വയസ്സുള്ള ഹിമാൻഷി ഖുറാനയാണ് കൊല്ലപ്പെട്ടത്. ഇവരെ 2025 ഡിസംബർ 20 മുതൽ കാണാതായതായി റിപ്പോർട്ട് ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്ട്രാച്ചൻ അവന്യൂവിനും വെല്ലിംഗ്ടൺ സ്ട്രീറ്റ് വെസ്റ്റിനും സമീപമുള്ള ക്വീൻ വെസ്റ്റ് മേഖലയിലെ വീടിനുള്ളിൽ ഹിമാൻഷി ഖുറാനയെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഹിമാൻഷിയും […]

പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറികൾ: പൊതുജനാഭിപ്രായം തേടി ഐആർസിസി

രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും വിദേശ പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയും എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇതിനായി 2027-ൽ പുതിയ കാറ്റഗറികൾ നിശ്ചയിക്കുന്നതിനായി പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ഐആർസിസി. 2026 ഓഗസ്റ്റ് 4-ന് ആരംഭിച്ച കൺസൾട്ടേഷൻ സെപ്റ്റംബർ 1 വരെ തുടരും. 2027-ലെ ഇമിഗ്രേഷൻ നയം പ്രകാരം ആഗോള തലത്തിലെ പ്രൊഫഷണലുകളെ ആകർഷിക്കാൻ പുതിയ കാറ്റഗറികൾ ആരംഭിക്കാനാണ് ഐആർസിസി ലക്ഷ്യമിടുന്നത്. ഇതിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഇൻഫർമേഷൻ […]

പ്രവിശ്യാ കുടിയേറ്റത്തിന് ഫീസ് നിശ്ചയിച്ച് നോവ സ്കോഷ്യ: സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

കാനഡയിലെ നോവ സ്കോഷ്യയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർക്ക് ഫീസ് നിശ്ചയിച്ച് പ്രവിശ്യാ സർക്കാർ. നോവ സ്കോഷ്യ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്‍റെ (NSNP) വർക്കർ സ്ട്രീം വഴി കുടിയേറ്റത്തിന് അപേക്ഷിക്കുന്ന വിദേശികൾ 1,000 ഡോളർ അപേക്ഷാ ഫീസ് നൽകണം. സംരംഭക സ്ട്രീം വഴി അപേക്ഷിക്കുന്നവർക്ക് 2,000 ഡോളർ അപേക്ഷാ ഫീസും നൽകണമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. പുതിയ ഫീസുകൾ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. വർക്കർ സ്ട്രീമിൽ ഉൾപ്പെടുന്ന സ്കിൽഡ് വർക്കർ, നോവ സ്കോഷ്യ ഗ്രാജുവേറ്റ്, […]

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

ബ്രിട്ടിഷ് കൊളംബിയയിലെ ഒകനാഗൻ വാലിയിൽ ബാൾഡ് റേഞ്ച് കാട്ടുതീ അനിയന്ത്രിതമായതോടെ മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രിയിൽ ആരംഭിച്ച കാട്ടുതീയെ തുടർന്ന് ഇരുപത്തിനായിരുത്തിലധികം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാട്ടുതീയിൽ ഒരാൾ കൊല്ലപ്പട്ടതായി സംശയിക്കുന്നതായി പോലീസും ബി.സി. കോറോണേഴ്‌സ് സർവീസും അറിയിച്ചു. കാട്ടുതീ ബാധിത പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുകയാണ്. തീപിടുത്തത്തിൽ കുടുങ്ങിയ ആളുകളെ വ്യോമമാർഗം ഒഴിപ്പിക്കൽ നടക്കുന്നുണ്ട്. അതേസമയം അടിയന്തര സംഘങ്ങൾ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ശനിയാഴ്ച നിരവധി […]