newsroom@amcainnews.com

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയായ പിതാവിനും പണി കിട്ടി; കേസെടുത്ത് പോലീസ്, വിവരങ്ങൾ തേടി ഹൈക്കോടതി

Cheranalloor Road Accident: Action Against Judge Father Too; Police Register Case, High Court Seeks Details

കൊച്ചി ചേരാനല്ലൂരിൽ 55 വയസ്സുകാരൻ 17 കാരന്റെ കാറിടിച്ച് മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള ജഡ്ജിക്കെതിരെയാണ് നടപടി. മരിച്ചയാളുടെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമയും ഉത്തരവാദിയാണെന്ന മോട്ടോർ വാഹന നിയമത്തിലെ 199 എ(2) വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാം. നേരത്തെ, പ്രതിയായ പതിനേഴുകാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചിരുന്നു.

അപകട സമയത്ത് വാഹനം മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടരാജു മഹേഷ് അറിയിച്ചു. പതിനേഴുകാരന്റെ ഫോണിൽ നിന്നാണ് ഇതിനാവശ്യമായ തെളിവുകൾ പോലീസിന് ലഭിച്ചത്. ഇതോടെ അമിതവേഗത, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ കൂടി കേസിൽ കൂട്ടിച്ചേർക്കുകയും പ്രതിയെ വീണ്ടും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായും കമ്മീഷണർ വ്യക്തമാക്കി. പ്രതിയുടെ ജാമ്യം റദ്ദാക്കാനായി പോലീസ് ഉടൻ തന്നെ ജില്ലാ കോടതിയെ സമീപിക്കും.

You might also like
The child who lost the battle against hunger; the heartbreaking plight of the Haripad family

പട്ടിണിയോട് പൊരുതി തോറ്റ കുഞ്ഞ്; നൊമ്പരമായി ഹരിപ്പാട്ടെ കുടുബത്തിന്റെ അവസ്ഥ

ഇടക്കാല തിരഞ്ഞെടുപ്പ്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ച് ട്രംപ്

In her riding, party leaders back Danielle Smith

ഡാനിയൽ സ്മിത്തിന് സ്വന്തം മണ്ഡലത്തിലും പിന്തുണ; യു.സി.പിയിൽ സ്വതന്ത്രവാദ ചർച്ചകൾക്ക് വിരാമം

കുതിച്ചുയരുന്ന ജീവിതച്ചെലവിൽ കുഴങ്ങി കാനഡക്കാർ: ഫുഡ് ബാങ്കുകളിലെത്തുന്നവരുടെ എണ്ണം റെക്കോർഡിൽ

AI slipping out of control: Is artificial intelligence, which forms groups and surpasses humans, a disaster of the future?

കൈവിട്ടുപോകുന്ന എഐ: മനുഷ്യനെ മറികടന്ന് സംഘം ചേരുന്ന കൃത്രിമബുദ്ധി വരുംകാല ദുരന്തമോ?

Trump unveils 15-month plan to renovate historic DC golf course

ഡിസിയിലെ ചരിത്രപ്രസിദ്ധമായ ഗോൾഫ് കോഴ്‌സ് നവീകരിക്കാൻ 15 മാസത്തെ പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

Top Picks for You
Top Picks for You