newsroom@amcainnews.com

ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റിൽ സൈബർ ആക്രമണം: ജീവനക്കാരുടെ വിവരങ്ങൾ ചോർന്നു

യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ആയിരക്കണക്കിന് ജീവനക്കാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ സൈബർ ആക്രമണത്തിലാണ് നിർണായക വിവരങ്ങൾ ചോർന്നത്. നിരീക്ഷണവും ഹ്യൂമൻ ഇന്‍റലിജൻസും പോലുള്ള അതിസുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉൾപ്പെടെ 40,000-ത്തിലധികം ഡി.എച്ച്.എസ് ജീവനക്കാരുടെ ഡാറ്റ ചോർന്നതായി അധികൃതർ അറിയിച്ചു.

ഡി.എച്ച്.എസ് ഉപയോഗിക്കുന്ന ‘ഒക്ട’ സൈൻ-ഓൺ സർവീസിൽ നിന്നാണ് ഡാറ്റ ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തങ്ങളുടെ ഡാറ്റയോ സിസ്റ്റങ്ങളോ അപഹരിക്കപ്പെട്ടതായി സൂചനകളൊന്നുമില്ലെന്ന് ഒക്ട കമ്പനി വ്യക്തമാക്കി. വിവര ചോർച്ചയെക്കുറിച്ച് അറിയാമെന്നും വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്നും ഡിപ്പാർട്ട്മെൻ്റ് അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും ഫെഡറൽ ഏജൻസി വ്യക്തമാക്കി.

You might also like
Why living alone is becoming increasingly unaffordable for Torontonians

ടൊറന്റോയിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് എന്തുകൊണ്ട് കൂടുതൽ പ്രയാസകരമാകുന്നു?

Why Quebec's strategic reserve of maple syrup is running dry

ക്യൂബെക്കിന്റെ തന്ത്രപ്രധാന മേപ്പിൾ സിറപ്പ് ശേഖരം ശൂന്യമാകുന്നു: ആഗോള ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്

More provinces ending time changes; will sleep and health be upended?

ക്ലോക്ക് മാറ്റുന്നത് നിർത്താൻ കൂടുതൽ പ്രവിശ്യകൾ; ഉറക്കവും ആരോഗ്യവും തകിടം മറിയുമോ?

Kidnapping gang active in Pathanamthitta: Girls escape thanks to homemaker's timely intervention; one held

പത്തനംതിട്ടയിൽ തട്ടിക്കൊണ്ടുപോകൽ സംഘം സജീവം: വീട്ടമ്മയുടെ സമയോചിത ഇടപെടലിൽ പെൺകുട്ടികൾ രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ

Crypto blitzes midterms with $176 million to support allies as it prepares for post-Trump era

ട്രംപിന് ശേഷമുള്ള കാലഘട്ടത്തിനായി തയ്യാറെടുക്കാൻ തങ്ങളുടെ അനുകൂലികളെ പിന്തുണച്ച് ഇടക്കാല തെരഞ്ഞെടുപ്പുകളിൽ 176 ദശലക്ഷം ഡോളർ ഒഴുക്കി ക്രിപ്റ്റോ മേഖല

Life lost in the whirlpool of Chaliyar; body of the missing soldier found

ചാലിയാറിലെ ചുഴിയിൽ ജീവൻ പൊലിഞ്ഞു; മീൻ പിടിക്കുന്നതിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

Top Picks for You
Top Picks for You