newsroom@amcainnews.com

കാല്‍ഗറിയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

കാല്‍ഗറി : നഗരത്തില്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട് . റോക്കീസ്, ഫൂട്ട്ഹില്‍സ് എന്നിവിടങ്ങളില്‍
ശനിയാഴ്ച 20 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി) മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ റോഡുകളിലും നടപ്പാതകളിലും മഞ്ഞ് അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ച കുറയുമെന്നാണ് പ്രവചനം. കൂടാതെ വരുംദിവസങ്ങളില്‍ കാല്‍ഗറിയിലുടനീളം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

You might also like

കാനഡയിൽ ജനസംഖ്യാ വളർച്ച മന്ദഗതിയിൽ

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള രോഗബാധയെന്ന് സംശയം; മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

Top Picks for You
Top Picks for You