newsroom@amcainnews.com

ലോറിയർ-സെൻ്റ്-മേരി ഉപതിരഞ്ഞെടുപ്പ്: ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയാകുമെന്ന് സൂചന

കെബെക്കിലെ ലോറിയർ-സെൻ്റ്-മേരി (Laurier–Sainte-Marie) റൈഡിങ് ഉപതിരഞ്ഞെടുപ്പിൽ ഡെസ്ജാർഡിൻസ് ഗ്രൂപ്പിൻ്റെ മുൻ പ്രസിഡൻ്റും സിഇഒയുമായ ഗൈ കോർമിയർ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന. കഴിഞ്ഞ മെയ് മാസത്തിൽ മുൻ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് രാജിവെച്ച ഒഴിവിലേക്ക് ഗൈ കോർമിയർ മത്സരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2016 മുതൽ 2025 വരെ ഡെസ്ജാർഡിൻസ് ഗ്രൂപ്പിൻ്റെ തലവനായി ഗൈ കോർമിയർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം ലോറിയർ-സെൻ്റ്-മേരി റൈഡിങ്ങിലെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയ, പാർട്ടിയുടെ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായിട്ടായിരിക്കും നടക്കുകയെന്ന് ലിബറൽ പാർട്ടി വക്താവ് മാഗി മോറിസ് അറിയിച്ചു.

ലോറിയർ-സെൻ്റ്-മേരി റൈഡിങ്ങിൽ നിമ മച്ചൂഫ് (Nimâ Machouf) വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ബ്ലോക്ക് കെബെക്ക്വ’ (Bloc Québécois) പാർട്ടിയെ പ്രതിനിധീകരിച്ച്, വേൾഡ് ഉയ്ഗൂർ കോൺഗ്രസിൻ്റെ (World Uyghur Congress) മുൻ വൈസ് പ്രസിഡൻ്റായ സുംറെറ്റേ ആർക്കിൻ (Zumretay Arkin) മത്സരിക്കും.

ക്യുബെക്കിൽ മൂന്നും, ഒൻ്റാരിയോയിൽ രണ്ടും (ബ്രാന്റ്ഫോർഡ്-സൗത്ത് ബ്രാൻ്റ്, സ്കാർബറോ നോർത്ത്), സസ്കാച്വാനിൽ ഒന്നും (യോർക്ക്ട്ടൺ-മെൽവിൽ) ഉൾപ്പെടെ ആകെ ആറ് ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നുണ്ട്.

You might also like

കാനഡ പെൻഷൻ പ്ലാൻ (CPP) 28 മുതൽ അക്കൗണ്ടിലേക്ക്

Crores Worth of Ambergris in Counterfeit Currency Accused's Locker: Police Seize Ambergris Valued at 25 Crores

കള്ളനോട്ട് പ്രതിയുടെ ലോക്കറിൽ കോടികളുടെ തിമിംഗലഛർദ്ദി: 25 കോടിയുടെ ആംബർഗ്രിസ് പിടികൂടി പോലീസ്

David Eby steps down as BC NDP leader after snap election defeat

പെട്ടെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിസി എന്‌ഡിപി നേതാവ് ഡേവിഡ് എബി രാജി വെച്ചു

ഭീകരാക്രമണ ഭീഷണി; യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം ലാസ് വേഗസിൽ തിരിച്ചിറക്കി

ഡേവിഡ് എബിയുടെ പിൻഗാമിയെ കണ്ടെത്താൻ ബിസി എൻഡിപി കോക്കസ് ഇന്ന്

കനേഡിയൻ മിറർ റിഫ്ലക്ഷന്‍റെ ഏഴാമത് വാർഷികം ഗംഭീരമായി

Top Picks for You
Top Picks for You